Image

ശോശാമ്മ മാത്യു നിര്യാതയായി

രാജന്‍ ആര്യപ്പള്ളില്‍ Published on 31 May, 2012
ശോശാമ്മ മാത്യു നിര്യാതയായി
ന്യൂയോര്‍ക്ക്‌: പുല്ലാട്‌, ആറങ്ങാട്ട്‌ വീട്ടില്‍ പരേതരായ ഏ വി. മത്തായി, മറിയാമ്മ മത്തായിയുടെ മകള്‍ ശോശാമ്മ മാത്യു (101) മേയ്‌ 30 ബുധനാഴ്‌ച്ച പകല്‍ 2:15 -ന്‌ കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഭര്‍ത്താവ്‌: പരേതനായ ഏ വി മാത്യു. മക്കള്‍: മേരിക്കുട്ടി ഏബ്രഹാം, ജോര്‍ജ്‌ മാത്യു. കൊച്ചു മക്കള്‍: റ്റൈറ്റസ്‌, മാത്യൂസ്‌, സാം, ജിമ്മി. കൊച്ചു മക്കളുടെ മക്കള്‍:ഡാനിയേല്‍, ആഷര്‍, ബ്ലസി, മേറിന്‍, ബെറ്റ്‌സി, സാറാ. സഹോദരന്‍ പാസ്റ്റര്‍ ഏ എം മാത്യു (ഡബ്ലിയു.ആര്‍.പി.എസ്‌, കാനഡ).

1987 ല്‍ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ശോശാമ്മ, ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മകന്‍ ജോര്‍ജ്‌ മാത്യുവിനോടൊപ്പമാണ്‌ താമസിച്ചുകൊണ്ടിരുന്നത്‌. പാസ്റ്റര്‍ മത്തായി പി. മത്തായി ശുശ്രൂഷകനായിരുന്ന ബ്രൂക്കിലിന്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡിലും, ഇപ്പോള്‍ എബനേസര്‍ ഫുള്‍ ഗോസ്‌പല്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ശുശ്രൂഷകന്‍ പാസ്റ്റര്‍ കുരിയന്‍ ജോര്‍ജ്‌ ശുശ്രൂഷിക്കുന്ന സഭയിലുമായി കഴിഞ്ഞ 25 വര്‍ഷം അംഗമായിരുന്നു. ജൂണ്‍ ഒന്നിന്‌ വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 6 മുതല്‍ 9 വരെ പൊതു ദര്‍ശനവും, ജൂണ്‍ 2-ന്‌ ശനിയാഴ്‌ച്ച രാവിലെ 8 മണിക്ക്‌ സംസ്‌കാര ശുശ്രൂഷയും ന്യൂയോര്‍ക്കില്‍ 222-57 ക്യൂന്‍സ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌, ബ്രാഡോക്ക്‌ അവന്യൂ, ക്യൂന്‍സ്‌ വില്ലേജ്‌, ന്യൂയോര്‍ക്ക്‌ 11428 വെച്ച്‌ നടക്കുന്നതാണ്‌.ഫോണ്‍: 718-740-6500.

കൂടുതല്‍ വിവിരങ്ങള്‍ക്ക്‌: സാം ഏബ്രഹാം 516-417-6586, ജോര്‍ജ്‌ മാത്യു 914-513-9125 എന്നിവരുമായി ബന്ധപ്പെടുക.
ശോശാമ്മ മാത്യു നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക