Image

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1573 പേര്‍ക്ക്

Published on 12 July, 2020
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1573 പേര്‍ക്ക്

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്ന് 1573 കേസുകളാണ് ദേശീയ തലസ്ഥാന പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്. 37 മരണവും സംസ്ഥാനത്തുണ്ടായി. ഇതോടെ ആകെ കേസുകളുടെ എണ്ണം  1,12,494. ആകെ മരണസഖ്യ 3,371 ആയി ഉയര്‍ന്നതായും ഡല്‍ഹി സര്‍ക്കാരിന്റെ ബുള്ളറ്റിന്‍ പറയുന്നു. 

ശനിയാഴ്ച 1781 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 5ന് 2,244 പുതിയ കേസുകളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 
24 മണിക്കൂറിനുള്ളില്‍ 2,276 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 89,968 ആയി ഉയര്‍ന്നു. 19,155 സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക