Image

മഹാരാഷ്ട്രയില്‍ ഞായറാഴ്ച് 7,827 പേര്‍ക്ക് കോവിഡ്

Published on 12 July, 2020
മഹാരാഷ്ട്രയില്‍ ഞായറാഴ്ച് 7,827 പേര്‍ക്ക് കോവിഡ്


മുംബൈ: മഹാരാഷ്ട്രയില്‍ 7827 പേര്‍ക്കുകൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷം (2,54,427) കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 173 പേര്‍ മരിച്ചതോടെ ആകെ മരണം 10,289 ആയി.

3340 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40,325 ആയി. 55.15 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ നിലവില്‍ 47,801 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 6,86,150 പേര്‍ ഹോം ക്വാറന്റീനിലുമുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക