Image

സന്ദീപ് അങ്കമാലിയിലും സ്വപ്ന അമ്പിളിക്കല ലോഡ്ജിലും ക്വാറന്റീനില്‍ കഴിയും

Published on 12 July, 2020
സന്ദീപ് അങ്കമാലിയിലും  സ്വപ്ന അമ്പിളിക്കല ലോഡ്ജിലും ക്വാറന്റീനില്‍ കഴിയും


കൊച്ചി: എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയേയും സന്ദീപിനേയും ക്വാറന്റീനിലേക്ക് മാറ്റി. കോവിഡ് ജയില്‍ ചട്ടങ്ങള്‍ പ്രകാരം സന്ദീപ് നായരെ അങ്കമാലിയിലെ കാര്‍മല്‍ കോവിഡ് കെയര്‍ സെന്ററിലേക്കും സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയര്‍ സെന്ററായ അമ്പിളിക്കല ഹോസ്റ്റലിലേക്കുമാണ് ഇന്ന് മാറ്റിയത്.

ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ സംഘത്തിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും. പ്രതികളെ തിങ്കളാഴ്ച മുതല്‍ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെടുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കണമെന്നും എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

  എന്‍ഐഎ കോടതിയില്‍ ഇന്ന് പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് നിയമസഹായം ഉറപ്പാക്കാനായി കോടതി കെല്‍സ വഴി അഭിഭാഷകയെ നല്‍കി. പ്രതികള്‍ക്ക് മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയാണ് ഇന്ന് അനുവദിച്ചത്. 
ഇന്ന് വാദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കുമെന്നും കെല്‍സ അഭിഭാഷക പ്രതികരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക