വിജയ് സേതുപതി നായകനാവുന്ന 'തുഗ്ലക്ക് ദര്‍ബാര്‍' എന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു.
മലയാളിയും ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ ശ്രദ്ധേയതാരവുമായ മഞ്ജിമ മോഹനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ പാര്‍ത്ഥിപനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാഷ്ട്രീയക്കാരനായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്.
വിജയ് സേതുപതിയുടെ 'നടുവുല കൊഞ്ചം പാക്കാത' എന്ന ചിത്രത്തിന്റെ സംവിധായകനായ ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രേംകുമാര്‍ ക്യാമറയും ഗോവിന്ദ് വസന്തയുമാണ് ചിത്രത്തിലെ സംഗീതവും കൈകാര്യം ചെയ്യുന്നത്.