Image

അമേരിക്കയില്‍ 110 ലക്ഷം പേര്‍ ജോലി ചെയ്യാന്‍ അശക്തര്‍

ജെയിംസ് വര്‍ഗീസ് Published on 31 May, 2012
അമേരിക്കയില്‍ 110 ലക്ഷം പേര്‍ ജോലി ചെയ്യാന്‍ അശക്തര്‍
കാലിഫോര്‍ണിയ: അമേരിക്കയില്‍ ജോലി ചെയ്യാന്‍ അശക്തരായവരുടെയും വികലാംഗരുടെയും എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന. ജോലി ചെയ്ത് ജീവിക്കാന്‍ മാനസികമോ, ശാരീരികമോ ആയ കാരണങ്ങളാല്‍ അശക്തരായി ഫെഡറല്‍ ഗവര്‍മെന്റ് സോഷ്യല്‍ സെക്യൂരിറ്റി ഡിസ്എബിലിറ്റി ആനുകൂല്യങ്ങള്‍ പറ്റുന്നവരുടെ എണ്ണം 110 ലക്ഷം കവിഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒബാമാ ഗവര്‍മെന്റ് നിലവില്‍ വന്നതിനുശേഷം മാത്രം 55 ലക്ഷത്തോളം പേര്‍ ഡിസ്എബിലിറ്റി ആനുകൂല്യങ്ങള്‍ക്കായി മുന്നോട്ട് വന്നു. ഈ വര്‍ഷത്തെ ആദ്യ നാലുമാസങ്ങളില്‍ മാത്രം ഡിസ്എബിലിറ്റി ആനുകൂല്യങ്ങള്‍ക്കായി ഏഴു ലക്ഷത്തില്‍ പരം പേര്‍ ഗവര്‍മെന്റിനെ സമീപിച്ചു. ഇതില്‍ അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു. ഡിസ്എബിലിറ്റിയുടെ തോത് അനുസരിച്ച് ഒരു മാസം 127 ഡോളര്‍ മുതല്‍ 2769 ഡോളര്‍ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുകൊണ്ടും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാര്യമായ തടങ്ങള്‍ ഇല്ലാത്തതുകൊണ്ടും പലരും ആരോഗ്യം വീണ്ടെടുത്ത ശേഷവും തങ്ങളുടെ ജോലിയിലേക്ക് തിരിച്ചു പോകാന്‍ മടികാണിക്കുന്നതും ഈ വര്‍ദ്ധനയുടെ കാരണമായി കരുതുന്നു.

കൂടാതെ ഇറാക്കില്‍ നിന്നും അഫ്ഗാനിസ്റ്റാനില്‍ നിന്നും യുദ്ധം കഴിഞ്ഞു തിരിച്ചു വന്ന പട്ടാളക്കാരില്‍ നല്ലൊരു ശതമാനം പേര്‍ കഴിഞ്ഞ കാലങ്ങളിലൊന്നും കാണാത്ത രീതിയില്‍ മാനസീകമായി തകര്‍ന്നവരെന്നും മെഡിക്കല്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവരെല്ലാം തന്നെ ഡിസ്എബിലിറ്റി ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നതും പതിവിന് വിപരീതമാണ്.

എന്തായാലും ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ പെന്‍ഷന്‍ പ്രായമാകുമ്പോള്‍ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം അമേരിക്കയില്‍ ഒരു സ്വപ്നം മാത്രമായി മാറാന്‍ സാദ്ധ്യതയേറെയാണ്.
അമേരിക്കയില്‍ 110 ലക്ഷം പേര്‍ ജോലി ചെയ്യാന്‍ അശക്തര്‍
Disability-Symbols
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക