ഫൊക്കാന 2020-2022 തെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു: തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം
fokana
08-Jul-2020
fokana
08-Jul-2020

ന്യൂയോർക്ക്:ഫൊക്കാനയുടെ 2020-2022 ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം. ഇതിന്റെ ഭാഗമായി സംഘടനകളുടെ അംഗത്വം പുതുക്കുന്നതിനും പ്രതിനിധികളുടെ (ഡെലിഗേറ്റുമാരുടെ) പട്ടിക സമർപ്പിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി കുര്യൻ പ്രക്കാനം അറിയിച്ചു.
ഭൂരിഭാഗം സംഘടനകളും ഇതിനോടകം തന്നെ അംഗത്വം പുതുക്കുകയും പ്രതിനിധികളുടെ പട്ടിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അംഗത്വം പുതുക്കുന്നതിനും പ്രതിനിധികളുടെ പട്ടിക സമർപ്പിക്കുന്നതിനുമുള്ള അവസാന തിയതി ഈ മാസം (ജൂലൈ) 11 ആണ്. അംഗ സംഘടനകളുടെ അംഗത്വം പുതുക്കാത്തവരും പ്രതിനിധികളു ടെ പട്ടിക സമർപ്പിക്കാത്തവരും ജൂലൈ 11 നകം ആവശ്യമായ രേഖകൾ അയച്ചുതന്ന് അംഗത്വം പുതുക്കുകയും പ്രതിനിധി പട്ടിക പൂർത്തിയാക്കി സമർപ്പിക്കുകയും ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം, കമ്മിറ്റി മെമ്പർമാരായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.fokanaelection.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments