Image

റാന്നിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

Published on 05 July, 2020
റാന്നിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഇടക്കുളം പുത്തന്‍ വീട്ടില്‍ സിനു ആണ് മരിച്ചത്. ഇദ്ദേഹം കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.


അബുദാബിയില്‍ നിന്നും കുടുംബസമേതം ജൂണ്‍ മുപ്പതിനാണ് ഇയാള്‍ നാട്ടിലെത്തിയത്.അതേസമയം സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം ചോക്കാട് സ്വദേശി മൂക്കുമ്മല്‍ മുഹമ്മദ് ഹാജിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 26ആയി ഉയര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക