Image

പ്രധാനമന്ത്രി പരിക്കേറ്റവരെ കണ്ടത് സൈനിക ആശുപത്രിയില്‍ ; കരസേന

Published on 05 July, 2020
പ്രധാനമന്ത്രി പരിക്കേറ്റവരെ കണ്ടത് സൈനിക ആശുപത്രിയില്‍ ; കരസേന

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ലേ​യി​ല്‍ പ​രി​ക്കേ​റ്റ സൈ​നി​ക​രെ സ​ന്ദ​ര്‍​ശി​ച്ച​ത് സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ​യെ​ന്നു ക​ര​സേ​ന. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ത്യേ​ക ചി​കി​ത്സാ​കേ​ന്ദ്രം ഒ​രു​ക്കി​യെ​ന്ന പ്ര​ചാ​ര​ണം അ​പ​കീ​ര്‍​ത്തി​പ​ര​മാ​ണെ​ന്നു ക​ര​സേ​ന പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.


ആ​ശു​പ​ത്രി കൊറോണ ചി​കി​ത്സാ കേ​ന്ദ്രം കൂ​ടി ആ​യ​തി​നാ​ല്‍ പ​രി​ക്കേ​റ്റ സൈ​നി​ക​ര്‍​ക്കാ​യി പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്രം ഒ​രു​ക്കി​യി​രു​ന്നു. അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ
സൈ​നി​ക​ര്‍ എ​ത്തി​യ​തു മു​ത​ല്‍ ഈ ​പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലാ​ണ് ചി​കി​ത്സ ന​ല്‍​കു​ന്ന​ത്.


നേ​ര​ത്തെ, ക​ര​സേ​നാ മേ​ധാ​വി​യും മ​റ്റ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വി​ടെ ത​ന്നെ എ​ത്തി​യാ​ണ്പ​രി​ക്കേ​റ്റ സൈ​നി​ക​രെ സ​ന്ദ​ര്‍​ശി​ച്ച​ത്.


 പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തെ തെ​റ്റാ​യ രീ​തി​യി​ല്‍പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം സൈ​ന്യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം ഇല്ലാതാകുമെന്നും സേ​ന വി​ശ​ദ​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളി​ല്‍ പ്രൊ​ജ​ക്ട​റും സ്ക്രീ​നും ഉ​ള്ള​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക