Image

കൊവിഡ് രോഗികള്‍ 1.13 കോടി; റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്

Published on 04 July, 2020
കൊവിഡ് രോഗികള്‍ 1.13 കോടി; റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്

ന്യൂയോര്‍ക്ക്: കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഓരോ ദിനവും ഉയരുന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകത്ത് കൊവിഡ് രോഗികള്‍ 11,299,045 ല്‍ എത്തി. മരണം 530,976ലും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.80 ലക്ഷത്തോളം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. നാലായിരത്തോളം പേര്‍ മരണമടയുകയും ചെയ്തു. 

6,407,079 പേര്‍ ഇതുവരെ രോഗമുക്തരായി. 4,360,990 പേര്‍ ചികിത്സയില്‍ തുടരുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ പ്രതിദിന രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. മെക്‌സിക്കോയും ഇന്ത്യയുമാണ് പ്രതിദിന മരണത്തിലും മുന്നില്‍.

അമേരിക്കയില്‍ 2,924,033 പേര്‍ രോഗികളായി. 24 മണിക്കൂറിനുള്ളില്‍ +33,445 പേര്‍. ഇതുവരെ 132,223 പേര്‍ മരിച്ചു. ഇന്ന് ഇതുവരെ മാത്രം +159 പേര്‍. ബ്രസീലില്‍ 1,550,176 പേര്‍ രോഗകളായി. ഇന്നു മാത്രം +6,835 പേര്‍. ആകെ63,409 പേര്‍ മരിച്ചു. ഇന്നു മാത്രം+155 പേര്‍. റഷ്യയില്‍ 674,515 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നു മാത്രം +6,632 പേര്‍. ആകെ മരണം 10,027 ഇന്നുമാത്രം+168.

ഇന്ത്യയില്‍ 672,695 പേരാണ് ഇതുവരെ രോഗികളായത്. +22,806 പേര്‍ ഇന്നു മാത്രം. ആകെ 19,279 പേര്‍ മരണമടഞ്ഞു. +610 പേര്‍ ഇന്നു മാത്രം മരണമടഞ്ഞു. രോഗബാധിതരുടെ പട്ടികയില്‍ ഒമ്പതാമതായ മെക്‌സിക്കോയില്‍ 245,251 പേര്‍ രോഗികളയി. ഇന്നു മാത്രം +6,740 പേര്‍. ആകെ 29,843 പേര്‍ മരിച്ചു. ഇന്ന് ഇതുവരെ+654 പേരും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക