Image

ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Published on 04 July, 2020
ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2632 പുതിയ കോവിഡ് കേസുകള്‍. 55 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 97,200 ആയി ഉയര്‍ന്നു. 68,256 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 25,940 പേരാണ് ഇപ്പോഴും ചികിത്സയിലുളളത്. ആകെ 3004 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

9,925 ആര്‍ടി-പിസിആര്‍ ടെസ്റ്റുകളും 13,748 ആന്റിജെന്‍ ടെസ്റ്റുകളും ഇന്ന് നടത്തി. 6,20,378 ടെസ്റ്റുകളാണ് ഡല്‍ഹിയില്‍ ഇതുവരെ നടന്നത്. പത്തുലക്ഷത്തിന് 32,650 എന്ന തോതിലാണ് ഡല്‍ഹിയില്‍ പരിശോധനകള്‍ നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക