Image

കൊവിഡ്: മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മലയാളികള്‍ മരിച്ചു

Published on 04 July, 2020
കൊവിഡ്: മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മലയാളികള്‍ മരിച്ചു

മുംബൈ| മഹാരാഷ്ട്രയിലെ താനെയില്‍ മലയാളി കൊവിഡ് ബാധിച്ച്‌ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി ഗീതാ മോഹന്‍ദാസ് (50) ആണ് മരിച്ചത്. അവരുടെ മകന്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലാണ്.


ഡല്‍ഹിയില്‍ രമേഷ് നഗറില്‍ താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ ആല സ്വദേശി ഷാജി ജോണാണ്(56) മരിച്ചത്. ഡല്‍ഹി എല്‍ എന്‍ ജെ പി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച്‌ 24 ദിവസം ചികിത്സയിലിരുന്ന ഷാജി രോഗം ഭേദമായി വീട്ടിലെത്തുകയും കഴിഞ്ഞ ദിവസം വൃക്ക രോഗ ചികിത്സക്കായി ആശുപത്രിയിലെത്തിയതുമായിരുന്നു. 


ഇവിടെ വെച്ച്‌ നടത്തിയ കൊവിഡ് പരിശോധനയില്‍ വീണ്ടും രോഗം സ്ഥിരീകരിക്കുകകയും എല്‍ എന്‍ ജെ പി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഡല്‍ഹിയില്‍ മരിക്കുന്ന 13ാമത്തെ മലയാളിയാണ് ഷാജി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക