ഇടുക്കി ഉടുമ്ബന്‍ചോലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും. ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഡിജെ പാര്‍ട്ടിയും ബെല്ലി ഡാന്‍സും അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്.
ജൂണ്‍ 28ന് രാത്രിയായിരുന്നു പരിപാടി. രാത്രി എട്ട് മണിക്ക് തുടങ്ങിയ പരിപാടി ആറ് മണിക്കൂറോളം നേരം നീണ്ടുനിന്നു. സിനിമാ താരങ്ങളും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും അടക്കം മൂന്നൂറോളം പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
മദ്യപിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പാടാക്കിയിരുന്നു. ബെല്ലി ഡാന്‍സ് നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് എത്തിച്ചത്. നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവരം അറിയുന്നത്.