Image

മന്ത്രിമാര്‍ക്ക് ആഡംബര കാര്‍ വാങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവാക്കുന്നത് 1.37 കോടി

Published on 04 July, 2020
മന്ത്രിമാര്‍ക്ക് ആഡംബര കാര്‍ വാങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവാക്കുന്നത് 1.37 കോടി

രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസുകളും കോവിഡ് മൂലമുള്ള മരണവുമുണ്ടായ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ക്കും സഹമന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമായി ആറ് ആഡംബര കാറുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവൈക്കുന്നത് 1.37 കോടി രൂപ. 


ഓരോ കാറിനും 22.8 ലക്ഷം രൂപ വീതം. കാറുകള്‍ വാങ്ങുന്നതിന് ധന വകുപ്പും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും അംഗീകാരം നല്‍കിക്കഴിഞ്ഞു.


 ദുരിതാശ്വാസ, പുനരധിവാസ ചുമതലകള്‍ വഹിക്കുന്ന വിജയ് വദേത്തിവാര്‍ എന്ന കാബിനറ്റ് മന്ത്രി പറഞ്ഞത് അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ ലോണെടുക്കേണ്ടി വരുമെന്നാണ്. മൂന്നോ നാലോ വകുപ്പുകളുടേത് ഒഴികെ ചിലവ് ചുരുക്കിയതായും മന്ത്രി അറിയിച്ചിരുന്നു. 


കേന്ദ്രം ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്‌നമെന്ന് പറഞ്ഞ മന്ത്രി, അതേസമയം സംസ്ഥാനത്ത് സാമ്ബത്തികപ്രതിസന്ധി രൂക്ഷമല്ലെന്നും പറഞ്ഞു.


കോറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗണ്‍ മൂലം കഴിഞ്ഞ നാല് മാസമായി മഹാരാഷ്ട്രയ്ക്ക് 50,000 കോടി രൂപയോളം നഷ്ടമാണ് വന്നിരിക്കുന്നത്. 


മാര്‍ച്ചില്‍ തന്നെ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും ശമ്ബളം 60 ശതമാനം വെട്ടിക്കുറച്ചിരുന്നു. ആഡംബര കാറുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച്‌ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി രംഗത്തെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക