Image

പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയ്ക്ക് കോവിഡ്

Published on 03 July, 2020
പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയ്ക്ക് കോവിഡ്
കറാച്ചി : പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയ്ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്‍െറ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായ വിവരം അറിയിച്ചത്. ചെറിയ പനി ഉണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്‍റീനില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.

അതേസമയം, വീട്ടിലിരുന്നുകൊണ്ട് തന്‍െറ ചുമതലകള്‍ തുടരുമെന്നും താന്‍ ആരോഗ്യവാനാണെന്നും ഖുറേഷി അറിയിച്ചിട്ടുണ്ട്. നിലവില്‍ 221,896 പേര്‍ക്കാണ് പാകിസ്ഥാനില്‍ കൊവിഡ് സ്ഥിരീകരിട്ടുള്ളത്. 4,551 പേര്‍ വൈറസ് ബാധയേറ്റ് ഇതുവരെ രാജ്യത്ത് മരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക