Image

സോണിയയുടെ ശക്തമായ ഇടപെടൽ...?

Published on 03 July, 2020
സോണിയയുടെ ശക്തമായ ഇടപെടൽ...?

കോട്ടയം; യുഡിഎഫിൽ നിന്നും ജോസ് കെ മാണിയെ പുറത്താക്കിയ പിന്നാലെ ജോസിനെയും കൂട്ടരേയും മുന്നണിയിലേക്ക് എത്തിക്കാനുള്ള സാധ്യതകളാണ് എൽഡിഎഫ് തേടുന്നത്. സിപിഐയുടെ ശക്തമായ എതിർപ്പിനെ തള്ളിക്കൊണ്ടാണ് സിപിഎം നീക്കം എന്നത് ശ്രദ്ധേയമാണ്. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലും ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ സിപിഎമ്മിൽ ധാരണയായതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

എന്നാൽ ജോസ് വിഭാഗം ഒരു കാരണശാലവും യുഡിഎഫ് വിടരുതെന്ന് നിർദ്ദേശമാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നൽകിയിരിക്കുന്നതെന്നാണ് വിവരം.

സോണിയയുടെ ശക്തമായ ഇടപെടൽ ഇതിന് പിന്നിലുണ്ടെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ സമ്മർദ്ദം ചെലുത്തിയാൽ വഴങ്ങുമെന്നായിരുന്നു യുഡിഎഫിന്റെ കണക്ക് കൂട്ടൽ. എന്നാൽ പുറത്താക്കലിന് പിന്നാലെ എൽഡിഎഫ് കാട്ടിയ മൃദു സമീപനം യുഡിഎഫിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. 

ജോസഫ് വിഭാഗത്തേക്കാൾ എന്തുകൊണ്ടും ജോസ് വിഭാഗം മുന്നണിയിൽ തുടരട്ടേയെന്നാണ് ഹൈക്കമാന്റ് നിലപാട്. കേരളത്തിൽ നാല് ജില്ലകളിൽ നിർണായക സ്വാധീനമുള്ള പാർട്ടിയാണ് കേരള കോൺഗ്രസ്. മാത്രമല്ല രണ്ട് എംപിമാരും ഉണ്ട്. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിൽ രണ്ട് എംപിമാരെ നഷ്ടപ്പെടുകയെന്നത് യുപിഎയെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.

പ്രശ്ന പരിഹാരത്തിന് കഴിഞ്ഞ ദിവസം ഹൈക്കമാന്റ് ദൂതൻ ജോസ് കെ മാണിയെ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക