Image

ചൈന വൈറസുകളുടെ ഉത്ഭവസ്ഥാനമോ? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 02 July, 2020
ചൈന വൈറസുകളുടെ ഉത്ഭവസ്ഥാനമോ? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
മറ്റൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന അത്യന്തം അപകടകാരികളായ വൈറസുകളെ ചൈനയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ലോകമെങ്ങുമുള്ള ആരോഗ്യവിദഗ്ധരുടെ ഇടയില്‍ വീണ്ടും ആശങ്കയുണ്ടാക്കുന്നു. കൊറോണ വൈറസ് മൂലം നട്ടം തിരുന്ന ലോകജനതക്ക് മറ്റൊരു വൈറസിന്റെ വരവുകൂടെ ചിന്തിക്കാനേ കഴിയില്ല . പക്ഷിപ്പനിക്ക് കാരണമായ എച്ച്1 എന്‍1 വൈറസിന് സമാനമായ ജനിതകഘടനയില്‍ വ്യത്യാസം വന്ന ഈ വൈറസുകളുടെ പേര് ജി4 ഇഎ എച്ച്1എന്‍1 എന്നാണ് പറയപ്പെടുന്നത്. ഇതോടെ ചൈന ലോക വൈറസുകളുടെ ഉത്ഭവസ്ഥനം എന്ന പേരുകൂടി നേടിയെടുക്കുകയാണ് .

ലോകമാകെ കൊറോണ വൈറസിനോട് പോരാടുമ്പോളാണ് മറ്റൊരു വൈറസിനെ പറ്റി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പു . കൊറോണ വൈറസിന്റെ ഉല്‍ഭവത്തെ പറ്റി പലതരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്ന അവസരത്തില്‍ തന്നെ ചൈനക്ക് ലോകരാജ്യങ്ങളുടെ ഇടയില്‍ ഒരു വില്ലന്റെ റോള്‍ ആണ് കൈവന്നിരിക്കുന്നത് . ഇത് ഒരു ചൈനീസ് നിര്‍മ്മിത വൈറസ് എന്ന വിശ്വാസമാണ് ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. ഇതിനെ ചൈനക്കാരുടെ ഒരു ജൈവായുധമായി പല ലോകരാജ്യങ്ങളും വിശ്വസിക്കുന്നു. ഈ അവസരത്തില്‍ ചൈന അടവ് തന്ത്രം എന്നനിലയില്‍ മിക്ക അയല്‍രാജ്യങ്ങളുമായി ഏറ്റുമുട്ടലിന് ഒരുങ്ങുകയും ചെയ്യുന്നു.

ചൈന തുറന്നു വിട്ട കൊറോണഭൂതം മനുഷ്യരാശിക്ക് വെല്ലുവിളിയാകുമ്പോള്‍, സകല മര്യാദകളും ലംഘിച്ചു ഇന്ത്യയുമായി യുദ്ധത്തിന് തുനിഞ്ഞിറങ്ങിയത് ലോകരാജ്യങ്ങളില്‍ തങ്ങള്‍ ഒറ്റപ്പെടുന്നു എന്നത് മനസിലാക്കി അതില്‍ നിന്നും ലോക ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള ഒരു അടവ് തന്ത്രമായിരുന്നു എന്നാണ് ഏവരും വിശ്വസിക്കുന്നത് . ഇപ്പോള്‍ തന്നെ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത ഒരു രാജ്യമാണ് ചൈന എന്ന വിചാരമാണ് മിക്ക ലോകരാജ്യങ്ങളിലും ഉള്ളത് .

ഒരു യുദ്ധം ചെയ്തു തോല്‍ക്കുന്നതിനേക്കാള്‍ വലിയ തോല്‍വിയാണു കൊറോണ വൈറസ് മൂലം ലോകത്തുള്ള മറ്റു രാജ്യങ്ങള്‍ക്കു നേരിടേണ്ടിവന്നത്. ലോകത്തുള്ള മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞു, തൊഴിലില്ലായമ ചരിത്രമായി. വളരെ അധികം ആളുകള്‍ക്ക് ജോലി നഷ്ടമായി. ഇപ്പോഴും പലയിടത്തും ബിസിനസ്സ് സ്ഥാനപങ്ങള്‍ പൂട്ടിക്കിടക്കുന്നു. എല്ലാം പഴയനിലയില്‍ എത്താന്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് അറിയുന്നത്. ഇതിനെല്ലാം കാരണം കൊറോണ എന്ന ചൈനയുടെ വൈറസ് തന്നെ.

ചൈനയുടെ സത്യസന്ധതയില്ലാത്ത പെരുമാറ്റം ലോകജനതയെ ദോഷമായി ബാധിച്ചു. മുന്‍പും ഇതുപോലുള്ള വൈറസുകള്‍ ചൈനയില്‍ നിന്നും വ്യാപിച്ചതിന്റെ കണക്കുകള്‍ പലരും വെളിപ്പെടുത്തിയിട്ടുണ്ട് .

മാറുന്ന ലോക ക്രമത്തില്‍ ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളരുന്നതിലും ഇന്ത്യ- അമേരിക്ക ബന്ധങ്ങള്‍ ശക്തമാകുന്നതിലും ചൈന അസഹിഷ്ണുത കാട്ടി തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യയെ അസ്ഥിരപ്പെട്ടുത്താന്‍ അയല്‍ രാജ്യങ്ങളെ കരുവാക്കുന്നത് ചൈന തുടരുകയാണ്. ഇന്ത്യയുമായി നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്ര ബന്ധങ്ങളുള്ള നേപ്പാളിനെ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ഇന്ത്യക്കെതിരെ തിരിക്കാന്‍ ചൈന നടത്തുന്ന കുത്സിത നീക്കത്തിന് ഉദാഹരണമാണ് നേപ്പാള്‍ ഇന്ത്യന്‍ ഭൂവിഭാഗങ്ങളില്‍ ഉന്നയിച്ചിരിക്കുന്ന അവകാശ വാദം.

ഇന്ത്യ ചൈനയോട് സൗഹൃദ കരങ്ങള്‍ നീട്ടുമ്പോഴാണ് ചൈന പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നത്. ജനാധിപത്യവും പൗരസ്വാന്ത്ര്യവും അനുവദിക്കാത്ത സമഗ്രാധിപത്യ രാഷ്ട്രമായ ചൈനയ്ക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആഗോളാംഗീകാരവും പ്രാധാന്യവും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് സമീപകാല പ്രതികരണങ്ങള്‍ വെളിവാക്കുന്നു.

ചൈനയും അമേരിക്കയും തമ്മിലുള്ള ട്രേഡ് യുദ്ധം നടക്കന്നുകൊണ്ടിരിക്കുബോള്‍ ധാരാളം അമേരിക്കന്‍ ബിസിനസ്സുകള്‍ ചൈനയില്‍ നിന്നും മാറ്റി ഇന്ത്യയിലേക്ക് ഒഴുകുന്നത് മനസിലാക്കിയ ചൈനിസ് ഗവണ്‍മെന്റ്, ഇത് തടയിടാന്‍ കൂടിയാണ് ഇന്ത്യയുമായി യുദ്ധസമാനമായ സഹചര്യം സൃഷ്ടിച്ചത്. ഭീകര അന്തിരിക്ഷം ഉണ്ടാക്കി ഇന്ത്യയിലേക്ക് വരുന്ന മുതല്‍മുടക്കുകാരെ തടയുക എന്നതാണ് ചൈനയുടെ ലക്ഷ്യം എന്ന് എല്ലാവരും സംശയിക്കുന്നു .

ആണിതറച്ച ഇരുമ്പു ദണ്ഡും ബേസ്‌ബോള്‍ ബാറ്റുമൊക്കയായി ഇന്ത്യന്‍ സൈന്യത്തിനു നേരെ പ്രാകൃത ആക്രമണം ചൈനപ്പട്ടാളം നടഠിയപ്പോള്‍ ഒരു രാജ്യത്തിന്റെ സൈന്യമെന്നതിനെക്കാള്‍ അടങ്ങാത്ത പകയുള്ള ഒരു അയല്‍ക്കാരനോട് കാണിച്ച കണ്ണില്‍ ചോരയില്ലാത്ത പ്രവര്‍ത്തനമായി മാത്രമേ ലോകരാജ്യങ്ങള്‍ ഇതിനെ കണ്ടുള്ളു . ഇവിടെയും ലോകരാജ്യങ്ങള്‍ മുഴുവനും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ചൈന ഒറ്റപെടുകയാണ് ഉണ്ടായതു .

ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചൈനയെന്ന ശത്രുരാഷ്ട്രത്തെയും അതിന്റെ ഭരണകൂടത്തിന്റെയും പ്രവര്‍ത്തങ്ങള്‍ ലോക ജനതക്ക് അറിവുള്ളതാണല്ലോ. സ്വന്തം ജനതയെത്തന്നെ കൊന്നൊടുക്കിയിട്ടാണെങ്കിലും ഏകാധിപത്യം വളത്തുക എന്നത് ചൈനയുടെ നയമാണ്. സ്വന്തം ജനതേയോട് കാണിക്കാത്ത കരുണ അയല്‍രാജ്യത്തോടോ, ലോക ജനതയോടോ കാണിക്കും എന്ന് പ്രതിക്ഷിക്കാന്‍ പറ്റില്ലല്ലോ?

ഇന്ത്യ ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി ചൈനക്ക് ശക്തമായ മറുപടി നല്‍കിയത് അഭിനന്ദനാര്‍ഹമാണ്. നമ്മുടെ വിപണികളില്‍ ഉള്ള ചൈനീസ് കടന്ന് കടന്നുകയറ്റം കൂടി തടയേണ്ടതുണ്ട് .

എല്ലാ മേഖലയിലും ചൈനീസ് കടന്നുകയറ്റം അവസാനിപ്പിച്ചാല്‍ ആ രാജ്യത്തിന്റെ കടന്നു കയറ്റം ഒരു പരിധിവരെ അവസാനിപ്പിക്കകാനാകും. അങ്ങനെ ചൈന വൈറസുകളുടെ ഉത്പാദനത്തിനും വിപണനത്തിനും മാത്രം മുന്‍ഗണന നല്‍കുന്ന ഒരു രാജ്യമായി മാറും എന്നാണ് പലരും വിശ്വസിക്കുന്നത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക