Image

4500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയില്‍ അഴിമതി: ചെന്നിത്തല

Published on 28 June, 2020
4500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയില്‍ അഴിമതി: ചെന്നിത്തല
തിരുവനന്തപുരം: കോവിഡ്​ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടു​േമ്ബാള്‍ സര്‍ക്കാറി​​െന്‍റ ശ്രദ്ധ മുഴുവന്‍ അഴിമതിയിലാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. നടപ്പാകില്ലെന്ന്​ ഉറപ്പുള്ള വന്‍കിട പദ്ധതികളുടെ പേര്​ പറഞ്ഞ്​ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കുകയും അതുവഴി കൊള്ള നടത്തുകയും ചെയ്യുകയാണ് സര്‍ക്കാര്‍​. 

ഇതിന്​ ഒടുവില​ത്തെ ഉദാഹരണമാണ്​ ഇ-മൊബിലിറ്റി പദ്ധതി. 4500 കോടി രൂപ മുടക്കി 3000 ഇലക്​ട്രിക്​ ബസുകള്‍ നിര്‍മിക്കുന്ന പദ്ധതിയാണിത്​. ഇതി​​െന്‍റ വിശദപദ്ധതി തയാറാക്കാനുള്ള കണ്‍സള്‍ട്ടന്‍സി നല്‍കിയത്​​ ലണ്ടന്‍ ആസ്​ഥാനമായ പ്രൈസ്​ വാട്ടര്‍ഹൗസ്​ കൂപ്പർ എന്ന കമ്പനിക്കാണ്. 

ഏറെ ദുരൂഹതകൾ നിറഞ്ഞതാണ്​ ഈ കരാർ​. ഈ കമ്പനിക്കെതിരെ ഒമ്പത്​ കേസുകളാണ്​ ഇന്ത്യയിലുള്ളത്​. കൂടാതെ സെക്യുരിറ്റീസ്​ ആൻഡ്​ എക്​സ്​ചേഞ്ച്​ ബോർഡ്​ ഓഫ്​ ഇന്ത്യ (സെബി) കമ്പനിയെ രണ്ട്​ വർഷത്തേക്ക്​ നിരോധിച്ചിട്ടുമുണ്ട്​.

മൂന്ന്​ കരാറുകളാണ്​ ഇവർക്ക്​ കേരള സർക്കാർ നൽകിയത്​. കൊച്ചി-പാലക്കാട്​ വ്യാവസായിക ഇടനാഴി, കെഫോൺ എന്നിവയാണ്​ മറ്റു രണ്ട്​ കരാറുകൾ. ഇവർക്ക്​ നൽകുന്നതിനെതിരെ മുൻ ഡൽഹി ഹൈകോടതി ജഡ്​ജിയും 20ാമത്​ ലോ കമീഷൻ ഓഫ്​ ഇന്ത്യ ചെയർമാനുമായ അജിത്​ പ്രകാശ്​ ഷാ മുഖ്യമന്ത്രി പിണറായി വിജയന്​ കത്തയച്ചിരുന്നു. 

ഈ കത്തിൻമേൽ എന്ത്​ നടപടിയാണ്​ സർക്കാർ സ്വീകരിച്ചതെന്ന്​ വ്യക്​തമാക്കണമെന്ന്​ ചെന്നിത്തല ആവശ്യപ്പെട്ടു.

എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽപറത്തിയാണ്​ കരാർ​ നൽകിയത്​. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ കൺസൾട്ടൻസി നൽകാനുള്ള തീരുമാനം എടുക്കുന്നത്​. കരാർ നൽകുന്നതിന്​ മുമ്പ്​ ടെൻഡർ വിളിക്കുകയോ സെക്രട്ടറ​ിയേറ്റ്​ മാന്വൽ പരിപാലിക്കുകയോ ചെയ്​തിട്ടില്ല.  ചെന്നിത്തലആരോപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക