Image

യുവ എന്‍ജിനീയര്‍ സ്വയം ജീവനൊടുക്കി; ഭര്‍ത്താവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 27 June, 2020
യുവ എന്‍ജിനീയര്‍ സ്വയം ജീവനൊടുക്കി; ഭര്‍ത്താവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഹൈദരാബാദ്:  ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് 31കാരിയായ യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ, ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുടുബം.

സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ ലാവണ്യ ലാഹരിയാണ് ഹൈദരാബാദിനടുത്ത് ഷംഷാബാദിലെ റല്ലഗുവയില്‍ ഭര്‍ത്താവിന്‍െറയും വീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ സ്വയം ജീവനൊടുക്കിയത്. അതിനുമുമ്പ് ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്ന പീഡനങ്ങള്‍ വിവരിക്കുന്ന വിഡിയോയും ലാവണ്യ പുറത്തുവിട്ടിരുന്നു.

പിന്നീട് ലാവണ്യയുടെ വീട്ടുകാര്‍ ഭര്‍ത്താവും പൈലറ്റുമായ വെങ്കടേശ്വര്‍ റാവു അവരെ അതിക്രൂരമായി മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിടുകയായിരുന്നു. വെങ്കടേശ്വര്‍ റാവു മര്‍ദിക്കുന്നതും ശേഷം വേദന മൂലം വയറ്റില്‍ അമര്‍ത്തിപ്പിടിച്ച് ലാവണ്യ എഴുന്നേറ്റു പോകുന്നതുമെല്ലാം വിഡിയോയിലുണ്ട്. 

എട്ടുവര്‍ഷം മുമ്പാണ് വെങ്കടേശ്വര്‍ റാവുവിന്‍െറയും ലാവണ്യയുടെയും വിവാഹം നടന്നത്. അന്നുമുതല്‍ കുട്ടികള്‍ ഇല്ലാത്തതിന്‍െറ പേരില്‍ ലാവണ്യ ഭര്‍തൃവീട്ടില്‍ മാനസികമായും ശാരീരികമായും പീഡിക്കപ്പെടുകയായിരുന്നെന്ന് വീട്ടുകാര്‍ പരാതിപ്പെടുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക