മാതൃകാ തീരുമാനം, മത്സരവും ആഘോഷവും മാറ്റിവയ്ക്കുക: തമ്പി ചാക്കോ (മുന്‍ ഫൊക്കാന പ്രസിഡന്റ്)
fokana
26-Jun-2020
fokana
26-Jun-2020

ന്യൂയോര്‍ക്ക്: കോവിഡ് 19 തീര്‍ക്കുന്ന ആഗോള പ്രതിസന്ധികള്‍ക്കിടയില്‍ മനുഷ്യകുലം വിവരണാതീതമായ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന വേളയില്‍ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയില്‍ തെരഞ്ഞെടുപ്പ് നടത്തുവാനും, കണ്‍വന്‍ഷന്‍ ചേരുവാനും ചിലര്‍ നടത്തുന്ന അനധികൃതമായ നീക്കങ്ങള്‍ തികച്ചും അനൗചിത്യം നിറഞ്ഞതും ന്യായീകരിക്കാനാവാത്തതുമാണെന്ന് ഫൊക്കാനയുടെ മുന്‍ വര്‍ഷത്തെ പ്രസിഡന്റ് തമ്പി ചാക്കോ പ്രസ്താവനയില്‍ അറിയിച്ചു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോകം മുഴുവര്‍ ജാഗ്രതയോടെ സാമൂഹിക അകലം പാലിക്കുകയും, നിരാശ്രയരും നിസ്സഹായരുമായവര്‍ക്ക് സഹായ ഹസ്തം നിട്ടുകയും ദുരിതമനുഭവിക്കുന്നവരോട് സഹാനുഭൂതി കാട്ടി ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കുകയും ചെയ്യുന്ന വേളയില്‍ ദുര്‍വ്യയങ്ങള്‍ ഒഴിവാക്കാനും അധിവസിക്കുന്ന രാഷ്ട്രത്തിന്റെ സാമൂഹികാരോഗ്യ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുവാനുമാണ് ശ്രമിക്കേണ്ടത്. അമേരിക്കന്‍ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാനയും അതിലെ ഭൂരിപക്ഷ അംഗങ്ങളും മാത്സര്യങ്ങളെക്കാള്‍ വില കല്പിക്കുന്നത് മാനുഷിക സേവനങ്ങള്‍ക്കാണ്. കൊറോണ വ്യാപനം ഗുരുതരമായി തുടരുമ്പോള്‍ പ്രവാസി സഹോദരങ്ങള്‍ക്ക് താങ്ങും തണലുമാകാനും സന്നദ്ധ സേവനങ്ങള്‍ നല്‍കാനുമാണ് ഈ സന്ദര്‍ഭം വിനിയോഗിക്കേണ്ടത്.

.jpg)
മത്സരങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വേദിയൊരുക്കാന്‍ പറ്റിയ സാഹചര്യങ്ങളിലൂടെയല്ല പ്രവാസി സമൂഹം ഇപ്പോള്‍ കടന്നുപോകുന്നത്. ഫൊക്കാനയുടെ പാരമ്പര്യത്തിനും യശ്ശസിനും കളങ്കം ചാര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് തത്പരകക്ഷികള്‍ പിന്‍വാങ്ങണമെന്നും കൂടുതല്‍ സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്വവും കാട്ടണമെന്നും തമ്പി ചാക്കോ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments