ഓണ്‍ലൈന്‍ പഠനം: നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം
OCEANIA
26-Jun-2020
OCEANIA
26-Jun-2020

മെല്‍ബണ്‍: കോവിഡ് 19 മൂലം സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നതിനാല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തിനായി നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം.
ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലെ നവോദയ യുണിറ്റുകള്‍ നടത്തിയ കാമ്പയിനിലൂടെ വിവിധ ജില്ലകളിലെ നിര്‍ധന കുടുംബങ്ങളിലെ കുരുന്നുകള്‍ക്കായി 32 ടിവിയും രണ്ട് ടാബും നവോദയ കൈമാറി.
വിവിധ ജില്ലകളില്‍ നടന്ന ടിവി വിതരണ ചടങ്ങുകളില്‍ എംഎല്‍എ മാരായ സി.കെ ശശീന്ദ്രന്‍, ആന്റണി ജോണ്‍ , വീണ ജോര്‍ജ് തുടങ്ങിയ ജനപ്രതിനിധികളും മറ്റു പ്രമുഖ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. നവോദയ സെന്‍ട്രല്‍ കമ്മിറ്റി അംഗം ജോളി ഉലഹന്നാന്‍ വിവിധ ഇടങ്ങളിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ലോക്ക് ഡൗണ്‍ മൂലം ഓസ്‌ട്രേലിയയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി സഹായം എത്തിച്ചും ആരോഗ്യ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചും നവോദയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിരുന്നു.
റിപ്പോര്‍ട്ട് : എബി പൊയ്ക്കാട്ടില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments