Image

വിസ വിലക്ക്; ഇന്ത്യന്‍ കമ്പനികള്‍ക്കും ജോലിക്കാര്‍ക്കും ആഘാതം

Published on 24 June, 2020
വിസ വിലക്ക്; ഇന്ത്യന്‍ കമ്പനികള്‍ക്കും ജോലിക്കാര്‍ക്കും ആഘാതം
ന്യൂയോര്‍ക്ക്: ട്രംപിന്‍െറ വിസവിലക്ക് ഇന്ത്യക്ക് ഏല്‍പിക്കുന്നത് ഇരട്ടി ആഘാതം. യു.എസിലേക്ക് കുടിയേറാന്‍ കൊതിച്ച പതിനായിരങ്ങള്‍ക്ക് അവസര നിഷേധത്തിനുപുറമെ മുന്‍നിര ഇന്ത്യന്‍ കമ്പനികള്‍ക്ക് വരുമാനനഷ്ടവുമാണ് കാത്തിരിക്കുന്നത്. യു.എസിലെ ഇന്ത്യന്‍ കമ്പനികള്‍ സ്വദേശികളെ അപേക്ഷിച്ച് വേതനം കുറവുള്ള ഇന്ത്യക്കാരെയാണ് തൊഴില്‍മേഖലയില്‍ പരിഗണിക്കുന്നത്. നിരോധനംവരുന്നതോടെ പുതിയ നിയമനങ്ങള്‍ പൂര്‍ണമായി അമേരിക്കക്കാരായി മാറും. ട്രംപിന്‍െറ നയങ്ങള്‍മൂലം 2017 മുതല്‍ യു.എസില്‍ സ്വദേശികള്‍ക്ക് ഈമേഖലയില്‍ പ്രാതിനിധ്യം വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 20,000 യു.എസ് പൗരന്മാര്‍ക്കാണ് നിയമനം നല്‍കിയതെന്ന് മുന്‍നിര സോഫ്റ്റ്‌വേര്‍ കമ്പനിയായ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വിസസ് പറയുന്നു.

ഇന്‍ഫോസിസ് 10,000 പേരെയും എടുത്തിട്ടുണ്ട്. മുന്‍നിരയിലെ അഞ്ച് ഇന്ത്യന്‍ കമ്പനികളുടെ 45 -70 ശതമാനവും പുതിയതായി സ്വദേശികളാണെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് റിപ്പോര്‍ട്ട് പറയുന്നു. നിരവധി ഇന്ത്യക്കാര്‍ സേവനം ചെയ്യുന്ന ഗൂഗിള്‍ പോലുള്ള ബഹുരാഷ്ട്ര കമ്പനികളെയും ബാധിക്കും. എച്ച്1ബി വിസ ഏറ്റവും കൂടുതല്‍ നല്‍കുന്നത് ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണാണ്. രണ്ടാമത് ഗൂഗ്‌ളും മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ കമ്പനി ടാറ്റ കണ്‍സള്‍ട്ടന്‍സിയും. 


Join WhatsApp News
Symbols of Evil 2020-06-24 10:27:11
അടിമത്തം അനുഭവിച്ചവർക്കു മാത്രമേ അടിമത്തത്തിൻ്റെ വേദന അറിയൂ. അടിമത്തത്തെ ഓർമ്മിപ്പിക്കുന്ന എന്തും നീചം ആണ്. അവ എന്ത് തന്നെ ആയാലും തല്ലി ഉടക്കണം. പ്രതിമകൾ കണ്ടു ചരിത്രം പഠിക്കണം എന്ന് ശാട്യം ഉള്ളവർ; പുസ്തകങ്ങളിൽ നിന്നും മ്യൂസിയങ്ങളിൽനിന്നും, വെബിൽ നിന്നും പഠിക്കുക. -andrew
T 2020-06-24 11:32:00
അമേരിക്ക മോശമാണെന്നും അവിടെ പീഡനമാണെന്നും വാതോരാതെ വിമർശിക്കുന്ന കുട്ടിനേതാക്കന്മാരോട് ഒരു വാക്കു. എങ്കിൽ പിന്നെ അമേരിക്കയെക്കാൾ നല്ല നല്ല രാജ്യങ്ങളിലേക്ക് നിങ്ങൾ പോകുവാൻ ആഗ്രഹിക്കാത്തതെന്താണ്? അമേരിക്കയെ വാതോരാതെ കുറ്റം പറയുകയും അമേരിക്കയുടെ നന്മ വയറുനിറയെ അനുഭവിക്കയും ചെയ്യുന്ന നിങ്ങളുടെ അഭിപ്രായങ്ങൾ ആരും വില മതിക്കുകയില്ല.
Jose 2020-06-24 12:53:55
Many marriages will be cancelled and huge dowries lost for many Indian men waiting for the H1B visa. Big loss for many Indian men.
Joseph 2020-06-26 23:45:41
Defund the police? Black lives matter? With the tragic death of Mr. Floyd, lot of protestors took to the streets. This was supposed to be peaceful protests. But, what did we see? Lot of businesses were damaged and many people were injured. I believe the goal was to turn America into a non-racist country. Only time can tell whether this goal can be achieved or not. Every time there is a mass shooting, gun control becomes a topic of interest. As time goes by, it becomes a part of the history. Life goes on except the victim's family. "Defunding" the police is the most senseless idea. Majority of the police officers are good human beings. Occasionally, we see some careless actions from some. Is that a reason for "Defunding" the police? Police, like any other department, needs mandatory continuing education on a regular basis. Government must allocate more funds for this purpose if necessary. They need special training to deal with looters. As we always see, politicians and other opportunists take this opportunity to promote their agenda. One would think that good judgement is associated with higher education. That is not always true. We have seen classic examples recently. Surely, Black Lives Matter like any other group of people which includes the unborn. Note: I used to write under "Jose". Recently, someone is using that name. So I have used "Joseph" for this comment. My request to discourage fake names was never acknowledged by "EMalayalee"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക