Image

കമലഹാരിസ് ബൈഡന്റെ റണ്ണിംഗ് മേറ്റാകാന്‍ സാധ്യതയേറി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 June, 2020
കമലഹാരിസ് ബൈഡന്റെ റണ്ണിംഗ് മേറ്റാകാന്‍ സാധ്യതയേറി (ഏബ്രഹാം തോമസ്)
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസിനെ തിരഞ്ഞെടുക്കാന്‍ സാധ്യത വര്‍ധിച്ചു. മിനിസോട്ട സെനറ്റര്‍ ഏമിക്ലോബുച്ചുറുടെ പിന്മാറഅറമാണ് സാധ്യത വര്‍ധിപ്പിച്ചത്. നിലവിലെ സാഹചരിയത്തില്‍ വെളുത്ത വര്‍ഗ്ഗക്കാരിയായ താന്‍ സാധ്യതാ പട്ടികയില്‍ തുടര്‍ന്നാല്‍ ബൈഡന്റെ വിജയത്തെ ബാധിക്കും എന്ന തിരിച്ചറിവാണ് ക്ലോബുച്ചറിന്റെ തന്ത്രപരമായ പിന്മാറ്റത്തിന് പിന്നില്‍. ബൈഡന്‍ വിജയിച്ചു കഴിഞ്ഞാല്‍ ഒരു സെക്രട്ടറിയായി  ക്യാബിനെറ്റില്‍ സ്ഥാനം നേടാനാവും എന്ന് ഇവര്‍ക്ക് ഉറപ്പുണ്ട്. ശേഷിക്കുന്ന ഹാരിസിന്റെ പ്രധാന എതിരാളി മാസച്യൂസ്റ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറന്‍ ഒഴിവാക്കപ്പെടും എന്നാണ് കരുതുന്നത്.

കമലഹാരിസിനാണ് ഇനി സാധ്യതയെന്ന് ഡെമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റിയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആല്‍ബര്‍ട്ട് മൊറാലസ് പറഞ്ഞു. ഇപ്പോള്‍ സാധ്യതാ പട്ടികയിലുള്ളവരുടെ ചരിത്രം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാവുകയാണ്. 2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയ അറ്റേണി ജനറലായിരിക്കുമ്പോള്‍ ഹിംസയില്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് വോട്ടവകാശം നല്‍കണമെന്ന ആവശ്യത്തെ പിന്തുണച്ചില്ലാ പോലീസുകാര്‍ ബോഡിക്യാമറ ധരിക്കണമെന്ന ആവശ്യത്തിന് എതിരായിരുന്നു, ഇപ്പോള്‍ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിന് ശേഷമാണ് നിലപാടില്‍ മാറ്റ്ം ഉണ്ടായത് തുടങ്ങിയ ആരോപണങ്ങള്‍ ഹാരിസിനെതിരെ ഉയര്‍ന്നിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റേണി ആയിരുന്നപ്പോള്‍ കാഷ് ജ്യാമതുക വര്‍ധിപ്പിച്ചു എന്നും ആരോപണമുണ്ട്.

ജനപ്രതിനിധി വാല്‍ ഡെമിംഗ്‌സും അറ്റ്‌ലാന്റ മേയര്‍ കീഷ ലാന്‍സ് ബോട്ടംസും വിപി സ്ഥാനാര്‍ത്ഥി ഷോര്‍ട്ട് ലിസ്റ്റിലുണ്ട്. തനിക്ക് കറുത്ത വര്‍ഗക്കാരായ നാല് മക്കളുണ്ട്. മൂത്തയാളിന് 18 വയസായി. ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട ദിവസം താന്‍ മകനെ വിളിച്ച് കറുത്ത വര്‍ഗക്കാരായ ആണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന് പറഞ്ഞു. അക്രമത്തിലേയ്ക്ക് നീങ്ങിയ പ്രതിഷേധങ്ങളെ അവര്‍ അപലപിച്ചു.
ഇവര്‍ രാഷ്ട്രീയമായി ആപല്‍ക്കരമായ തിരഞ്ഞെടുപ്പ് ആയിരിക്കും. വളരെ അടുത്തകാലത്ത് ഒരു കറുത്ത മനുഷ്യനെ പോലീസ് കൊന്ന നഗരത്തിലെ മേയറാണവര്‍' ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദാതാവ് സ്റ്റീവ് ഫിലിപ്‌സ് പറഞ്ഞു. എന്നാല്‍ ഹാരിസിന്റെയും ബോട്ടംസിന്റെയും മാര്‍ക്കറ്റ് ഉയര്‍ന്നതായി ഒബാമയുടെ മുന്‍  പോള്‍ പോള്‍ സ്റ്റര്‍ കോര്‍ണല്‍ ഓഫീസുകള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. ഇരുവരും ബൈഡന് വേണ്ടി ഫണ്ട് റെയ്‌സിംഗ് പരിപാടികളില്‍ പങ്കെടുക്കുന്നു.

എതിരാളികള്‍ പൂര്‍ണ്ണമായും ഒഴിവായ ഡെമോക്രാറ്റിക് പ്രൈമറി മത്സരവേദിയില്‍ മെയ്മാസത്തില്‍ ബൈഡന്‍ മാത്രം തുടര്‍ന്ന് 80.8 മില്യന്‍ ഡോളര്‍ ശേഖറിച്ചു. ആദ്യമായി എതിരാളി ഡോണള്‍ഡ് ട്രമ്പ് ശേഖരിച്ചതിനെക്കാള്‍ കൂടുതലായിരുന്നു ഇത്. മെയ് മാസത്തില്‍ ട്രമ്പിന്റെ നേട്ടം 74 മില്യന്‍ ഡോളറായിരുന്നു. ബരാക്ക് ഒബാമ മെയ് 2012 ല്‍- മില്യന്‍ ഡോളറും ഹിലരി ക്ലിന്റണ്‍ 2016 മെയ് മാസത്തില്‍ 38 മില്യന്‍ ഡോളറും നേടിയിരുന്നു.

ദേശീയ  സര്‍വേകളിലെല്ലാം ബൈഡന് മേല്‍ക്കൈ ഉള്ളതായി വ്യക്തമാക്കുന്നു. ദ എക്കണോമിസ്റ്റ് ബൈഡന്റെ വിജയ സാധ്യത 85% ആണെന്ന് പറഞ്ഞു. ബൈഡന്‍ പോപ്പുലര്‍ വോട്ടിന്റെ 97% നേടുമെന്നും റിപ്പോര്‍ട്ട് ചെയ്തു. വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ പ്രസിഡന്റ് ട്രമ്പിനുള്ള സാധ്യത 14% തുടര്‍ന്ന് പറഞ്ഞു.
ഒരു ഇപ്‌സോസ്/ റോയിട്ടേഴ്‌സ് പോളില്‍ 48% ബൈഡനെയും 35% ട്രമ്പിനെയും പിന്തുണയ്ക്കുന്നതായി കണ്ടെത്തി. ഫോക്‌സ് ന്യൂസ് പുറത്തു വിട്ട വിവരങ്ങളില്‍ 50% ബൈഡനും 38% ട്രമ്പിന്  വോട്ടു ചെയ്യുമെന്ന് അറിയിച്ചതായി പറഞ്ഞു. ഫൈവ് തേര്‍ട്ടി എയ്റ്റ് വിശകലനം ചെയ്ത സ്റ്റേറ്റ്/ നാഷ്ണല്‍ പോളിംഗ് ആവറേജുകളില്‍ 50% ബൈഡനും 41% ട്രമ്പിനും പിന്തുണ നല്‍കുന്നതായി റിപ്പോര്‍ട്ടു ചെയ്തു.

ട്രമ്പ് കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചത് ഫലപ്രദമായിരുന്നു എന്ന് ഏപ്രില്‍ 1ന് 47% പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ജോബ് പെര്‍ഫോമന്‍സ് അപ്രൂവല്‍ റേറ്റ് 41% ആണ്.

കമലഹാരിസ് ബൈഡന്റെ റണ്ണിംഗ് മേറ്റാകാന്‍ സാധ്യതയേറി (ഏബ്രഹാം തോമസ്)
Join WhatsApp News
Boby Varghese 2020-06-23 13:43:41
I am betting on Susan Rice.
Jose 2020-06-23 16:44:44
I saw a new rice packet in WalMart. Uncle Benghazi's half boiled Susan Rice.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക