Image

ചില സാനിറ്റൈസറുകള്‍ ഉപയോഗിക്കരുത് (കോവിഡ് റൗണ്ടപ്പ്)

Published on 22 June, 2020
ചില സാനിറ്റൈസറുകള്‍ ഉപയോഗിക്കരുത് (കോവിഡ് റൗണ്ടപ്പ്)
ചില ഹാന്‍ഡ് സാനിറ്റൈസറുകളില്‍ മെഥനോള്‍ അടങ്ങിയിട്ടുണ്ടെന്നും അത് ഉപയോഗിക്കുന്നത് രോഗങ്ങള്‍ക്കും മരണത്തിനു തന്നെയും കാരണമാവുമെന്നും എഫ്.ഡി.എ. യുടെ മുന്നറിയിപ്പ്. പലതും മെക്‌സിക്കോയില്‍ നിര്‍മ്മിച്ചതാണ്. അവ കയ്യിലുണ്ടെങ്കില്‍ വെയ്സ്റ്റില്‍ ഇടുകയോ ഒഴുക്കി കളയുകയോ ചെയ്യാതെ ഹസാര്‍ഡസ് വെസ്റ്റില്‍ നിക്ഷേപിക്കണം.
താഴെപ്പറയുന്നവയാണ് ദോഷകരമായ സാനിറ്റൈസറുകള്‍

All-Clean Hand Sanitizer (NDC: 74589-002-01)’

Esk Biochem Hand Sanitizer (NDC: 74589-007-01)

CleanCare NoGerm Advanced Hand Sanitizer 75% Alcohol (NDC: 74589-008-04)

Lavar 70 Gel Hand Sanitizer (NDC: 74589-006-01)

The Good Gel Antibacterial Gel Hand Sanitizer (NDC: 74589-010-10)

CleanCare NoGerm Advanced Hand Sanitizer 80% Alcohol (NDC: 74589-005-03)

CleanCare NoGerm Advanced Hand Sanitizer 75% Alcohol (NDC: 74589-009-01)

CleanCare NoGerm Advanced Hand Sanitizer 80% Alcohol (NDC: 74589-003-01)

Saniderm Advanced Hand Sanitizer (NDC: 74589-001-01)

 

കോവിഡ്രോഗികള്‍ക്ക് കുറച്ചോക്കെ ഫലപ്രമായി ഉപയോഗിക്കുന്ന റെംഡെസെവിര്‍ ഇന്‍ ജക്ഷന് പകരും വായില്‍ കൂടി വലിക്കുന്നതിനുള്ള മരുന്നാക്കാന്‍ നിര്‍മ്മാതാക്കളായ ഗിലെയാദ് കമ്പനി രംഗത്ത്. രോഗബാധ ഉണ്ടെങ്കിലും അത് കാണപ്പെടാത്തവര്‍ ഇന്‍ ജക്ഷനു വിസമ്മതിക്കും. എന്നാല്‍ ആസ്തമക്കെന്ന പോലെ മൂക്കിലോ വായിലോ കൂടി വലിക്കുന്നതാണെങ്കില്‍ കൂടുതല്‍ പേര് ഉപയോഗിക്കുകയും കൂടുതല്‍ ഫലപ്രദമാകുകയും ചെയ്യുമെന്ന് കമ്പനി കരുതുന്നു.

സൗത്ത് കരളിനയിലെ മെര്‍ട്ടില്‍ ബീച്ചില്‍ ഉല്ലാസ യാത്ര പോയി വന്ന ഒഹായോയിലെ ഒരു ഡസനിലേറെ കൗമാരപ്രായക്കാര്‍ക്ക് കോവിഡ് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പെരെ ടെസ്റ്റിനു വിധേയരാക്കും.

കൂടുതല്‍ ടെസ്റ്റ് നടത്തുന്നത് കൊണ്ടാണു അമേരിക്കയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തുന്നതെന്നും ടെസ്റ്റിങ്ങ് സാവകാശമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നുമുള്ള പ്രസിഡന്റ് ട്രമ്പിന്റെ ഇലക്ഷന്‍ റാലിയിലെ പരാമര്‍ശം ഗൗരവ പൂര്‍വം എടുക്കേണ്ടതല്ലെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍. അപ്പോഴത്തെ സാഹചര്യ്ത്തില്‍ നടത്തിയ വികാരപരമായ ഒരു പരാമര്‍ശം മാത്രമാണത്.

ന്യു യോര്‍ക്കില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിന് പകരം ഫ്‌ളോറിഡയില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റയില്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന നിലപാട് ന്യു യോര്‍ക്ക്ഗവര്‍ണര്‍ ആന്‍ഡ്രു കോമോ തിരുത്തി. കോവിഡ് കൂടുതലുള്ള മറ്റു സ്റ്റേറ്റുകളില്‍ നിന്ന് വരുന്നവരെ സ്വയം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെടുന്ന കാര്യം ന്യു ജേഴ്സി-കണക്ടിക്കട്ട് ഗവര്‍ണര്‍മാരോടു കൂടി ആലോചിച്ച് തീരുമാനിക്കും.

ന്യു യോര്‍ക്ക് സിറ്റിയില്‍ തിങ്കളാഴ്ചഓപ്പണിംഗ് രണ്ടാം ഘട്ടം തുടങ്ങി. ബാര്‍ബര്‍ ഷോപ്പുകളും ഔട്ട്‌ഡോര്‍ ഡൈനിംഗും തുടങ്ങി. മൂന്നു ലക്ഷത്തോളം ജീവനക്കാര്‍ ഓഫീസുകളിലെത്തി.

റോക്ക്‌ലാന്‍ഡ്, വെസ്റ്റ്‌ചെസ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന മിഡ് ഹഡ്‌സണ്‍ റീജിയനില്‍ ചൊവ്വാഴ്ച ഓപ്പണിംഗ് മൂന്നാം ഘട്ടം തുടങ്ങും. ലോംഗ് ഐലന്‍ഡില്‍ ബുധനാഴ്ചയും. മൂന്നാം ഘട്ടത്തില്‍ റസ്റ്റോറന്റുകള്‍ തുറക്കും. പക്ഷെ കപ്പാസിറ്റിയുടെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവു.

ന്യു യോര്‍ക്കില്‍ 10 പേരാണ് ഞായറാഴ്ച കോവിഡ് മൂലം മരിച്ചത്. മാര്‍ച്ച്-21-നു ശേഷം ഏറ്റവും കുറഞ്ഞ സംഖ്യ. ന്യു ജേഴ്സിയില്‍, 27 പേര്‍ മരിച്ചു. അറ്റലാന്റിക് സിറ്റി കാസിനോകള്‍ ജൂലൈ 2-നു തുറക്കുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു.

അമേരിക്കയില്‍ തിങ്കളാഴ്ച വൈകിട്ട 8 വരെ 355 പേരാണ് മരിച്ചത്. പക്ഷെ കാലിഫോര്‍ണിയ, ടെക്‌സസ് എന്നിവിടങ്ങളില്‍ കോവിഡ് കണ്ടെത്തിയവരുടെ എണ്ണം 5000-ഓളം വീതം ആയി. ഫ്ലോറിഡയില്‍ 3000-ഓളം. ആരിസോണയിലെ രണ്ടായിരം കവിഞ്ഞു
കടകളും തീയറ്ററുകളും നേരത്തെ തുറന്ന ഫ്‌ലോറിഡയില്‍ കോവിഡ് രോഗികള്‍ ഒരു ലക്ഷം പിന്നിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക