Image

ടെക്സസിൽ തൊഴിൽ വേതനം ലഭിക്കുന്നവർക്ക് പുതിയ നിബന്ധനകൾ

പി.പി.ചെറിയാൻ Published on 22 June, 2020
ടെക്സസിൽ തൊഴിൽ വേതനം ലഭിക്കുന്നവർക്ക് പുതിയ നിബന്ധനകൾ
ഓസ്റ്റിൻ ∙ ടെക്സസിൽ തൊഴിൽ വേതനം ലഭിക്കുന്ന ആയിരക്കണക്കിന് തൊഴിൽ രഹിതർക്ക് പുതിയ നിബന്ധനകളുമായി ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷൻ. കോവിഡ് 19 വ്യാപകമായ സാഹചര്യത്തിൽ തൊഴിൽ രഹിതവേതനം വാങ്ങിക്കുന്ന തൊഴിൽ രഹിതർക്ക് തൊഴിൽ അന്വേഷിക്കണമെന്ന നിബന്ധനയിൽ ഇളവ് അനുവദിച്ചത് പിൻവലിക്കുന്നു. ജൂലൈ 6 മുതൽ തൊഴിൽ രഹിതർ നിരന്തരമായി തൊഴിൽ അന്വേഷിക്കണമെന്നും അത് സാധാരണ ചെയ്യുന്നതുപോലെ പ്രത്യേകം ഫയലിൽ സൂക്ഷിക്കണമെന്നും ടെക്സസ് വർക്ക് ഫോഴ്സ് നിർദേശിച്ചു. ജൂലൈ 19 നാണ് ആദ്യ റിപ്പോർട്ട് സമർക്കേണ്ടത്. ആദ്യം ലഭിക്കുന്ന തൊഴിൽ ഓഫർ സ്വീകരിക്കണമെന്നില്ലെന്നും വർക്ക് ഫോഴ്സ് അറിയിച്ചിട്ടുണ്ട്.
ടെക്സസിൽ ഇപ്പോൾ 530,000 തൊഴിൽ സാധ്യതകൾ നിലവിലുണ്ടെന്ന് ടെക്സസ് വർക്ക് ഫോഴ്സ് അറിയിച്ചു.തൊഴിൽ രഹിതർക്ക് നിലവിൽ 39 ആഴ്ചയിലാണ് തൊഴിൽ രഹിത വേതനം ലഭിക്കുന്നത്.ടെക്സസിൽ ഇതുവരെ 2.5 മില്യൺ തൊഴിൽ രഹിതരാണ് തൊഴിൽ രഹിത വേതനത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.  2020 ഫെബ്രുവരിയിൽ 3.5 ശതമാനമായിരുന്നു തൊഴിൽ രഹിതർ. എന്നാൽ ഇപ്പോൾ 13 ശതമാനമാണ്.  ടെക്സസിൽ ജനജീവിതം സാധാരണ  സ്ഥിതിയിലേക്ക് വരികയും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയും ചെയ്തു തുടങ്ങിയതോടെ വീണ്ടും ഇവിടെ തൊഴിൽ സാധ്യതകൾ വർധിച്ചുവരികയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക