Image

പ്രഭുദയ ക്യാപ്റ്റന്റെ ജാമ്യ വ്യവസ്ഥ: ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും

Published on 29 May, 2012
പ്രഭുദയ ക്യാപ്റ്റന്റെ ജാമ്യ വ്യവസ്ഥ: ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും
ആലപ്പുഴ: പ്രഭുദയ കപ്പല്‍ ബോട്ടിലിടിച്ചു അഞ്ചു മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയും കപ്പല്‍ ക്യാപ്റ്റനുമായ ഗോള്‍ഡന്‍ ചാള്‍സ് പെരേരയുടെ ജാമ്യവ്യവസ്ഥകള്‍ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും. കോടതി അനുവദിച്ചിരിക്കുന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാണു ഹര്‍ജിയിലെ ആവശ്യം. ജില്ലവിട്ടു പോകരുതെന്ന നിര്‍ദേശവും എല്ലാ തിങ്കളാഴ്ചയും ഡിവൈഎസ്പി ഓഫിസിലെത്തി ഒപ്പിടണമെന്ന നിര്‍ദേശവും ഒഴിവാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. ബി. രാമന്‍പിള്ളയാണ് ക്യാപ്റ്റനു വേണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു കോടതി പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അപകടവുമായി ബന്ധപ്പെട്ടു കപ്പല്‍ ജാമ്യത്തില്‍ വിട്ടു കൊടുത്ത നടപടി റദ്ദു ചെയ്യണമെന്ന പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജി അടുത്ത മാസം 13നു പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക