Image

പൈങ്ങോട്ടൂര്‍ പോത്താനിക്കാട്ട്‌ സൌഹൃദ സംഗമം ഗ്രേററ്‌ യാര്‍മോത്തില്‍

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 29 May, 2012
പൈങ്ങോട്ടൂര്‍ പോത്താനിക്കാട്ട്‌ സൌഹൃദ സംഗമം ഗ്രേററ്‌ യാര്‍മോത്തില്‍
ഗ്രേറ്റ്‌ യാര്‍മോത്ത്‌: എറണാകുളം ജില്ലയില്‍ ഉള്‍പ്പെടുന്ന പൈങ്ങോട്ടൂര്‍ പോത്താനിക്കാട്ട്‌ പഞ്ചായത്തുകളില്‍ നിന്നും യു കെ യില്‍ കുടിയേറി പാര്‍ക്കുന്ന പ്രവാസി മക്കള്‍ തങ്ങളുടെ രണ്ടാമത്‌ സൗഹൃദ സംഗമം ഗ്രേററ്‌ യാര്‌മോത്തില്‍ കൊണ്ടാടുന്നു. ജൂലൈ മാസം 20 ,21 ,22 തീയതികളില്‍ ആണ്‌ സൌഹൃദ സംഗമം നടത്തുവാന്‍ ഉദ്ദേശിക്കുന്നത്‌.

ബീച്ചിന്റെ അടുത്ത സൌകര്യ പ്രദമായ പാര്‍ക്കില്‍ കാരവാനില്‍ താമസിച്ചുകൊണ്ട്‌ വാട്ടര്‍ തീം പാര്‍ക്ക്‌, വിവിധ റേസുകള്‍, ഉദ്യാന പാര്‍ക്കുകള്‍, കായിക മൈതാനങ്ങള്‍ എന്നിവ സംഗമ പങ്കാളികള്‍ക്ക്‌ ഉപയോഗിച്ച്‌ ഉല്ലസിക്കുവാന്‍ ഓര്‍ഗനൈസിംഗ്‌ ടീം സൌകര്യപ്പെടുത്തുന്നുണ്ട്‌.മീന്‍ പിടുത്തം, പാചക മല്‍ശരം, നീന്തല്‍ , ബീച്ച്‌ വോളിബോള്‍, ശീട്ട്‌ കളി, ട്രക്കിംഗ്‌, ഫാമിലി ഫണ്‍ ഗേംസ്‌ തുടങ്ങി ആകര്‍ഷകങ്ങളായ വിവിധ പരിപാടികള്‍ ഈ ത്രിദിന സംഗമത്തിന്‌ മാറ്റ്‌ കൂട്ടുവാന്‍ ഒരുക്കുന്നുതായി ബെന്നി നെടുങ്ങാട്ടു അറിയിച്ചു.

വേനല്‍ക്കാല അവധി കാലമായതിനാല്‍ കാരവാനുകള്‍ നേരത്തെ ബുക്ക്‌ ചെയ്യ്‌തു ഉറപ്പിക്കെണ്ടതിനാല്‍ സംഗമത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 10 നു മുമ്പായി സന്‌ഗാടക സമിതിയുടെ അടുത്തു പേര്‍ രെജിസ്റ്റര്‍ ചെയ്യുവാന്‍ താല്‍പ്പര്യപ്പെടുന്നു.

ബെന്നി നെടുങ്ങാട്ടു 07838959105 റെജി ജോര്‍ജ്ജ്‌ 07915657829, മേരി ജോര്‍ജ്ജ്‌ 07817891162
പൈങ്ങോട്ടൂര്‍ പോത്താനിക്കാട്ട്‌ സൌഹൃദ സംഗമം ഗ്രേററ്‌ യാര്‍മോത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക