Image

ട്വെന്റി ട്വെന്റി(2020)- (കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)

സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി Published on 17 June, 2020
ട്വെന്റി ട്വെന്റി(2020)- (കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
തീരങ്ങള്‍ തീരപ്രദേശങ്ങള്‍ വിജനം
പട്ടണം മുടുകുത്തിയതുപോലെ
കിളി ഒഴിഞ്ഞ കൂട്‌പോലെ
നടക്കാനും ഓടാനും ആള്‍ ഇല്ലാത്ത പാര്‍ക്കുകള്‍
കളിഒഴിഞ്ഞ മൈതാനങ്ങള്‍
ഓടിഒളിയ്ക്കും മുഖം മൂടികള്‍
എവിടെയും എല്ലാവരും ഭയന്നു വിറയ്ക്കുന്നു, പായുന്നു
കോറോണ കീജയ് വിളിയ്ക്കുന്ന എങ്ങും
കൂട് പൊട്ടിച്ച് പുറത്തു ചാടിയതുപോലെ
എങ്ങും പരക്കുന്നു.
മനുഷ്യന് ഇല്ലാതായ്ക്കാനുള്ളീ പ്രകൃതിയുടെ വികൃതിയായി.

പള്ളിയില്‍ മണിയടിയില്ല!
പുരോഹിതര്‍യ്ക്ക് പൂജയില്ല.
കുരിശു വരയില്ല! ധൂപം വീശലില്ല.
ഇടയന് വിട്ട ആടുകള്‍ കുറ്റികാടുകളില്‍
ഒളിമാടങ്ങളില്‍-ആറടി അകലെ.
ദേവ സന്നിധിപോലും വിജനം
ദേവനും ദേവിയും എന്തുചെയ്യണമെന്ന് യറിയാത്
പരസ്പരം നോക്കുന്നു, മുകളിലേയ്ക്കും, താഴോട്ടും.

ട്വെന്റി ട്വെന്റി(2020)- (കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക