Image

ടി.പി വധക്കേസിലെ പ്രതി ആശുപത്രിയില്‍; ഒരാള്‍ കൂടി അറസ്റ്റില്‍

Published on 29 May, 2012
ടി.പി വധക്കേസിലെ പ്രതി ആശുപത്രിയില്‍; ഒരാള്‍ കൂടി അറസ്റ്റില്‍
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.പി.രാമകൃഷ്ണനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. തലശേരി ഏരിയാ കമ്മറ്റി അംഗമായരാമകൃഷ്ണന്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ ആളാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പോലീസ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ, ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ സംഘം ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി വല്‍സനാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായം നല്‍കി എന്നതാണ് വല്‍സനെതിരേയുള്ള കുറ്റം. പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക