Image

ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 14 June, 2020
ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികള്‍
അമേരിക്കയിലെ ആദ്യത്തെ ശ്രീനാരായണ പ്രസ്ഥാനമായ, ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (SNAOFNA ) 2020 -2021 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.  ജീവ കാരുണ്യ പ്രവർത്തങ്ങളുമായി തുടക്കം കുറിച്ചു.

ഭാരവാഹികൾ: സജി കമലാസനൻ (പ്രസിഡന്റ്) ,  ബിജു ഗോപാലൻ (ജനറൽ സെക്രട്ടറി) ,സന്തോഷ് ചെമ്പൻ (ട്രഷറർ)   

ശ്രീ ഗോവിന്ദൻ ജനാർദ്ദനൻ ആണ്    ട്രസ്റ്റി  ബോർഡ് ചെയർ 

ശശികുമാർ  രാജേന്ദ്രൻ (വൈസ് പ്രസിഡന്റ്) , രാജീവ് ഭാസ്കർ (ജോ. സെക്രട്ടറി), റെനിൽ ശശീന്ദ്രൻ ( ജോ.ട്രഷറർ). 

എസ്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ  പ്രസന്ന ബാബു ,അനിത ഉദയ്, ഷൈജു സുകുമാരൻ, വിനയരാജ് , ശാരി  പണിക്കർ .

ബോർഡ് ഓഫ് ട്രസ്റ്റീസ്  രേണുക ചിറകുഴിയിൽ, ബോബി ഗംഗാധരൻ, ബിജു വാലത്ത് , ജയചന്ദ്രൻ രാമകൃഷ്ണൻ, സുഷമ്മ സ്വർണകുമാർ.

ബിന്ദു വാലത്ത്  വിമൻസ് ഫോറം പ്രസിഡന്റ് .

കോവിഡ്  19 പശ്ചാത്തലത്തിൽ കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ സഹോദര കുടുംബങ്ങൾക്കു ന്യൂ  യോർക്ക് ശ്രീനാരായണ അസോസിയേഷൻ നിരവധി കാരുണ്യ പ്രവർത്തങ്ങൾ നടത്തി അർഹതപെട്ടവരിലേക്കു നേരിട്ട് സഹായമെത്തിക്കാൻ സഹായിച്ച ഗുരു ഭക്തരോട് അസോസിയേഷൻ നന്ദി അറിയിച്ചു .

അസോസിയേഷന്റെ ചിരകാല സ്വപ്‌നമായ ആസ്ഥാന മന്ദിരം യാഥാർഥ്യമാക്കാൻ അഭ്യുദയകാംക്ഷികളായ എല്ലാ ഗുരുഭക്തരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ മാനവിക ദർശനങ്ങളിൽ അടിസ്ഥാനമായ പ്രവർത്തനം ആയിരിക്കും പുതിയ ഭരണ സമിതിക്കെന്നും ഭാരവാഹികൾ അറിയിച്ചു .     
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക