Image

സുരേഷ് ഗോപി എംപി യുടെ ഇടപെടൽ - ഓ സി ഐ ഇല്ലാത്ത കുട്ടികൾക്കും യാത്ര സാധ്യമാകും. (ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം)

ബിന്ദു ടിജി ഫോമാ ന്യൂസ് ടീം Published on 13 June, 2020
സുരേഷ് ഗോപി എംപി യുടെ ഇടപെടൽ - ഓ സി ഐ ഇല്ലാത്ത കുട്ടികൾക്കും  യാത്ര സാധ്യമാകും. (ബിന്ദു ടിജി,  ഫോമാ ന്യൂസ് ടീം)

ന്യൂ യോർക്ക് : ഇന്ത്യയിലേക്ക് കുട്ടിയുമായി യാത്ര ചെയ്യുവാൻ കഴിയാതെ ലോസ് ആഞ്ചലസിൽ കുടുങ്ങിപ്പോയ സ്റ്റുഡൻറ് വിസയിലുള്ള  മലയാളി കുടുംബത്തിന് സുരേഷ് ഗോപി എം പി യുടെ സഹായഹസ്തം,ഓ സി ഐ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യാം, ആഭ്യന്തര മന്ത്രാലയം  പ്രത്യേക ഓർഡിനൻസ് പുറത്തിറക്കി, സാധ്യമാക്കിയത് സുരേഷ് ഗോപി എം പിയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം.

തിരികെ ജന്മനാട്ടിലേക്ക് പോകുവാനുള്ള എല്ലാ വഴികളുമടഞ്ഞപ്പോലാണ്  കുടുംബം  എംപി യുടെ സഹായമഭ്യർഥിച്ചത്, ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ  എം പി കുടുംബത്തിന് അമേരിക്കയിൽ നിന്ന് യാത്ര ചെയ്യുവാനുള്ള  നിയമപരമായ എല്ലാ സഹായവും ഉറപ്പുവരുത്തി, അദ്ദേഹത്തിന്റെ സുഹൃത്തായ സനൽ ലോസ് ആഞ്ജലസിൽ ഈ കുടുംബത്തിന്റെ അയൽവാസിയായ റോയി വഴി ഫോമയുടെ ജോയിന്റ് സെക്രട്ടറി സാജു ജോസെഫിനെ  ബന്ധപ്പെടുകയും അദ്ദേഹം സുരേഷ് ഗോപി  എം പിയുടെ വക്താവായി ഈ കുടുംബത്തിന്  അമേരിക്കയിൽ വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കുകയായിരുന്നു,  ടിക്കറ്റ് റിസർവേഷൻ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയ എം പി കുട്ടിയ്ക്ക്  വിസയില്ലെന്നുള്ള സത്യാവസ്ഥ താമസിച്ചാണ് അറിഞ്ഞത്, അപ്പോൾ തന്നെ അദ്ദേഹം കോൺസുലേറ്റുമായി വീണ്ടും ബന്ധപ്പെടുകയും ഹോം മിനിസ്ട്രി ആണ് ഇതിനു പരിഹാരം കാണേണ്ടത് എന്ന കാര്യം മനസിലാക്കുകയും ചെയ്തു,അത്  പ്രകാരം അദ്ദേഹം ഹോം മിനിസ്റ്റർ അമിത്ഷായുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു, കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെട്ട ഹോം മിനിസ്റ്റർ  കാര്യങ്ങൾ കേന്ദ്രമന്ത്രിസഭയുടെ മുന്നിൽ കൊണ്ടുവരികയും അതിനു വേണ്ടി മാത്രം ഒരു ഓർഡിനൻസ് തന്നെ പാസാക്കുകയുമായിരുന്നു, മണിക്കൂറുകൾക്കകം എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും  കേന്ദ്രത്തിൽ നിന്ന് അറിയിപ്പുണ്ടായി, മൈനറായ കുട്ടികൾക്ക് ഓ സി ഐ കാർഡില്ലാതെ യാത്ര ചെയ്യാമെന്നുള്ള വിവരം നിയമമായി എന്നറിയിച്ചുകൊണ്ട്, ഇന്ത്യൻ മാതാപിതാക്കളുടെ അമേരിക്കൻ പൗരത്വമുള്ള  കുട്ടികൾ ക്ക് ഓ സി ഐ കാർഡ് ഇല്ലാതെ മാതാപിതാക്കളോടൊപ്പം ഇന്ത്യയിലേക്ക് പോകാൻ സാധിക്കാത്ത സാഹചര്യമാണുണ്ടായിരുന്നത് .  മാതാപിതാക്കൾക്ക് ജോലി നഷ്ടപ്പെട്ടതു കൊണ്ടോ മറ്റു പ്രശ്നങ്ങളാലോ  നാട്ടിലേക്കു പോകേണ്ട സാഹചര്യം വന്നപ്പോൾ ഇത് വലിയ ധർമ്മസങ്കടമായിരുന്നു, ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക ഓർഡിനൻസ് പ്രകാരം ഓ സി ഐ കാർഡ് ഇല്ലാത്ത അമേരിക്കൻ പൗരത്വമുള്ള  കുട്ടികൾക്ക് യാത്ര ചെയ്യാനുള്ള അനുമതിയായി,  ഇവർക്ക് ഇനി എമർജൻസി വിസ എടുത്താൽ മതിയാകും

കഴിഞ്ഞ കുറെ ആഴ്ചകളായി ഇത്തരത്തിൽ യാത്ര ചെയ്യാനാകാതെ കുടുങ്ങിപ്പോയ കുടുംബങ്ങൾക്ക് ഈ പുതിയ നിയമം ഒരു വലിയ ആശ്വാസമാകുമെന്നതിന് ഒരു സംശയവുമില്ല എന്ന് ഫോമാ എക്സിക്യൂട്ടീവ് കമ്മറ്റി അഭിപ്രായപ്പെട്ടു,  സുരേഷ് ഗോപി എം പിയുടെ മനുഷ്യത്വപരമായ ഇടപെടൽ  അമേരിക്കയിൽ യാത്രാപ്രതിസന്ധിയിലായിരിക്കുന്ന നിരവധി കുടുംബങ്ങൾക്കാണ് ആശ്വാസമായത്  ഒരു കുട്ടിയ്ക്ക് വേണ്ടി സുരേഷ് ഗോപി നടത്തിയ പരിശ്രമത്തിലൂടെ ലോകം മുഴുവനുള്ള   യാത്രാ പ്രതിസന്ധിയിലായ  നിരവധി ഇന്ത്യക്കാർക്ക് ഗുണകരമായ ഒരു തീരുമാനം ഉണ്ടായത് . സുരേഷ് ഗോപിയുടെ മനുഷ്യസ്നേഹവും ആത്മാർത്ഥതയും  നിറഞ്ഞ പ്രവർത്തനങ്ങൾ  ഏറെ സഹായകമായെന്ന് ഫോമാ നേതൃത്വം സുരേഷ് ഗോപി എം പി യെ നന്ദിപൂർവ്വം അറിയിച്ചു,അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായി  ഫോമാ എക്സിക്യൂട്ടീവ് അറിയിച്ചു

ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അടങ്ങുന്ന ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി എം പി സുരേഷ് ഗോപിയുടെ ശക്തമായ ഇടപെടലിന് നന്ദിയും സ്നേഹവും അറിയിച്ചു.

സുരേഷ് ഗോപി എംപി യുടെ ഇടപെടൽ - ഓ സി ഐ ഇല്ലാത്ത കുട്ടികൾക്കും  യാത്ര സാധ്യമാകും. (ബിന്ദു ടിജി,  ഫോമാ ന്യൂസ് ടീം)
Join WhatsApp News
Palakkaran 2020-06-13 19:59:07
എന്തോന്നാടേ ജോർജേഒരു കമ്മെൻ്റെഴുതിയാൽ പ്രസിദ്ധീകരിക്കാത്തത്. താനും കൂടിയൊ ഈ തട്ടിപ്പൻമാരുടെ കൂടെ?കഷ്ടം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക