Image

അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സ്മാര്‍ക്കായി ദേശീയ സര്‍വേ ഒരുക്കി നഴ്‌സസ് അസ്സോസിയേഷന്‍.

ജീമോന്‍ റാന്നി Published on 13 June, 2020
 അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സ്മാര്‍ക്കായി ദേശീയ സര്‍വേ ഒരുക്കി നഴ്‌സസ് അസ്സോസിയേഷന്‍.
ഹൂസ്റ്റണ്‍ : മറ്റുള്ളവരുടെ നൊമ്പരം മാറ്റാന്‍, സ്വന്തം ദുഃഖങ്ങള്‍ മറന്നു, ചുണ്ടില്‍ പുഞ്ചിരിയുമായി രാപകല്‍ അദ്ധ്വാനിക്കുന്ന നഴ്‌സുമാരെ പറ്റി ആദരവോടെ മാത്രമേ നമുക്ക്  ചിന്തിക്കാന്‍ കഴിയൂ.  പ്രത്യേകിച്ച്, ഈ കോവിഡ് കാലത്ത് ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയിലമരുമ്പോള്‍ സ്വന്ത ജീവന്‍ പോലും ബലി കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഇവരുടെ സേവനം ഒരിക്കലും വിസ്മരിക്കപ്പെട്ടുകൂടാ.

അഞ്ചു പതിറ്റാണ്ടിലധികമായി അമേരിക്കന്‍ മണ്ണില്‍ ആതുര ശുശ്രൂഷാ   സേവന രംഗങ്ങളില്‍ നിറസാന്നിധ്യമായി നില്‍ക്കുന്നവരാണ് ഇന്ത്യന്‍ നഴ്‌സുമാര്‍. പലപ്പോഴും അവരുടെ അസാധാരണമായ സേവന മനോഭാവത്തെ മനസിലാക്കുവാനും പ്രകീര്‍ത്തിക്കുവാനും നമുക്ക് കഴിഞ്ഞിട്ടില്ല. അതിനു പ്രധാന  കാരണം അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഇന്ത്യന്‍ നഴ്‌സുമാരെ പറ്റിയും അവരുടെ സംഭാവനകളെപ്പറ്റിയും കൃത്യമായ വിവരം ലഭിയ്ക്കുവാന്‍ നിലവില്‍  ഒരു സ്ഥിതി വിവരക്കണക്കു (ഡാറ്റ) ഇല്ല എന്നുള്ളതാണ്.

എന്നാല്‍ ഈ കുറവ് പരിഹരിക്കുന്നതിനും  ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനുമായി നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) അമേരിക്കയില്‍ താമസിക്കുന്ന സജീവമായി ജോലി ചെയ്യുന്നതും വിരമിച്ചവരുമായ എല്ലാ ഇന്ത്യന്‍ നഴ്‌സുമാരെയും പങ്കെടുപ്പിച്ചു ഒരു ദേശീയ സര്‍വേ എടുക്കുന്നതിനുള്ള ഒരു പദ്ധതി ഏറ്റെടുത്തു ആരംഭിച്ചിരിക്കുന്നു. അമേരിക്കയില്‍ ഒരു നഴ്സായി ജോലി ചെയ്തു വിരമിച്ചവരും ഇപ്പോള്‍ സജീവമായി ജോലി ചെയ്യുന്നവരുമായ എല്ലാ നഴ്‌സുമാരും ഈ ഉദ്യമത്തില്‍ പങ്കെടുത്തു വിജയി പ്പിക്കണമെന്ന് നൈന ഭാരവാഹികള്‍ അറിയിച്ചു.

വെറും മൂന്നു മിനിറ്റിനുള്ളില്‍ സര്‍വ്വേ പൂര്‍ത്തിയാക്കാവുന്നതാണ്. അമേരിക്കയില്‍ നേഴ്സുമാരായി ജോലി ചെയ്തവരും ജോലി ചെയ്യുന്നവരുമായ എല്ലാ ഇന്ത്യക്കാര്‍ക്കും (സ്ത്രീ പുരുഷ ഭേദമെന്യേ) ഈ സര്‍വേയില്‍ പങ്കെടുക്കാവുന്നതാണ്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജരായ പുതു തലമുറയില്‍ പെട്ട നേഴ്‌സ്മാരെയും സര്‍വേയില്‍ പങ്കെടുക്കുവാന്‍  ക്ഷണിക്കുന്നു.സര്‍വേയില്‍ പങ്കെടുക്കുന്നതിന് നൈന അംഗത്വം ബാധകമല്ല.  ഇതോടൊപ്പമുള്ള ലിങ്കില്‍ പോയി അവരുടെ വിവരങ്ങള്‍ ചേര്‍ത്ത് ഈ സംരംഭത്തെ വിജയിപ്പിക്കുക. 


 അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സ്മാര്‍ക്കായി ദേശീയ സര്‍വേ ഒരുക്കി നഴ്‌സസ് അസ്സോസിയേഷന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക