Image

പ്ലാസ്റ്റിക്, റബ്ബര്‍, വുഡന്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കുന്നത് കരുതലോടെ വേണമെന്ന് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 12 June, 2020
പ്ലാസ്റ്റിക്, റബ്ബര്‍, വുഡന്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കുന്നത് കരുതലോടെ വേണമെന്ന്  (ഏബ്രഹാം തോമസ്)
 പ്രതിഷേധം നടത്തുന്ന ജനങ്ങള്‍ക്ക് നേരെ മാരകമല്ലാത്ത വെടിക്കോപ്പുകള്‍ പ്രയോഗിക്കുമ്പോള്‍ പ്ലാസ്റ്റിക്, റബ്ബര്‍, വുഡന്‍ ബുള്ളറ്റുകള്‍ കരുതലോടെ തൊടുത്ത് വിടണമെന്ന ആവശ്യം ഓസ്റ്റിന്‍, ഡാലസ് വാസികളില്‍ നിന്നുയര്‍ന്നു. വളരെ ഗുരുതരമായ പരിക്കുകള്‍ ഈ ബുളറ്റുകള്‍ ഏല്‍ക്കാനിടയായ സമീപകാല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ശക്തമായി ഉയര്‍ന്നിരിക്കുന്നത്.

പൗരപ്രതിഷേധപ്രകടനങ്ങളും ക്രൂരമായ പോലീസ് നടപടികളും ആരോപിക്കപ്പെടുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഡാലസ് പോലീസും പ്രാദേശിക നിയമപരിപാലന ഏജന്‍സികളുമാണ് കഴിഞ്ഞ പ്രതിഷേധങ്ങളെ ഡാലസ് ഡൗണ്‍ടൗണിലും സമീപ പ്രദേശങ്ങളിലും നേരിട്ടത്. ഗുരുതരമായ പരിക്കുകള്‍ സംഭവിച്ച രണ്ട് കേസുകള്‍ ഇപ്പോള്‍ അന്വേഷണത്തിലാണ്. ഓസ്റ്റിന്‍ പോലീസ് ചീഫ് ഈ വെടിക്കോപ്പുകളുടെ പ്രയോഗത്തിന് ശേഷം 20 വയസുള്ള ഒരു കറുത്ത വര്‍ഗക്കാരനും ഒരു ലറ്റിനോ ടീനേജറിനും ഒരു ഗര്‍ഭിണിക്കും ഗുരുതര പരിക്കുകള്‍ പറ്റിയതായി കണ്ടെത്തി. ഇതെ തുടര്‍ന്ന് ഈ വെടിക്കോപ്പുകളുടെ പ്രയോഗം വിലക്കിയിരിക്കുകയാണ്.
ഇപ്പോള്‍ ഡാലസ്, സംസ്ഥാന നയരൂപീകരണ സംഘങ്ങള്‍ ഈ ആയുധങ്ങളുടെ നിരോധനം ആവശ്യപ്പെട്ടിരിക്കുകയാണ്. കിഴക്കന്‍, ദക്ഷിണ ഡാലസിനെ പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍മാന്‍ ആഡംബസല്‍ദുവ പോലീസ് ചീഫിനോട് പ്രതിഷേധ പ്രകടനങ്ങളെ നേരിടാന്‍ ബലപ്രയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെടും. മാരമല്ലാത്ത വെടിക്കോപ്പുകളും വേണ്ട എന്നാണ് ആവശ്യം. വളരെ അപൂര്‍വ്വം സാഹചര്യങ്ങളില്‍ ഒഴികെ.

ഇവ ഉപയോഗിക്കേണ്ട എന്ന് ഞാന്‍ പറയാന്‍ കാരണം ഇവ വളരെ ആവശ്യമില്ലാതെ ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളതുകൊണ്ടാണ്, ബസല്‍ ദുവ പറഞ്ഞു.
വിഷയം അടുത്ത നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനിടയുണ്ട്.
വളരെ ഗുരുതരാവസ്ഥയിലുള്ളവര്‍  ആശുപത്രികളിലുണ്ട്. ഇവ ജീവന് ഭീഷണി നല്‍കുന്നവയല്ലെങ്കിലും ജീവിതങ്ങള്‍ മാറ്റി മറിക്കുവാന്‍ കഴിവുള്ളവയാണ്. ഈ ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യമായ കരുതലോ ജീവനോടുള്ള ബഹുമാനത്തോടെ അല്ല ഉപയോഗിക്കുന്നതെന്ന് ഞാന്‍ കണ്ടിട്ടുണ്ട്, ഡിഫ്റ്റ് വുഡില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി എറി സ്വവൈനര്‍ പറഞ്ഞു.
ടെക്‌സസ് സംസ്ഥാന നിയമങ്ങള്‍ കുറഞ്ഞ അളവില്‍ മാരകമായ വെടിക്കോപ്പുകള്‍ പ്രത്യേകമായി നിയന്ത്രിക്കുന്നില്ല. എന്നാല്‍ ഈ ആയുധങ്ങളുടെ ഉപയോഗം പൊതുവില്‍ ചില നിയമങ്ങളുടെ പരിധിയില്‍ വരുന്നുണ്ട്. സിറ്റി പോലീസ് ഡിപ്പാര്‍ട്ടുമെന്റുകളഅ#ക്ക് ഇത് സംബന്ധിച്ച നിയമങ്ങളുണ്ട്. ഡാലസ് പോലീസിനും ഇതിന് മാന്വല്‍ ഉണ്ട്.
ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് പോലീസിംഗിലെ പരിഷ്‌കാരങ്ങള്‍ മുന്‍ഗണന നല്‍കി അടുത്ത നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പു നല്‍കാന്‍ വിസമ്മതിച്ചു. ടെക്‌സസ് ലെജിസ്ലേറ്റീവ് ബ്ലാക്ക് കോക്കസുമായി നടത്തിയ വെര്‍ച്ച്വല്‍ മീറ്റിംഗിലാണ് ഗവര്‍ണര്‍ മനസു തുറന്നത്. 2021ലെ സമ്മേളനത്തിലാണ് ഇത് ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പില്ലെന്ന് ആബട്ട് പറഞ്ഞത്.

ഗവര്‍ണ്ണര്‍ മുന്‍പ് മാധ്യമ ഇന്റര്‍വ്യൂകളില്‍ താന്‍ പോലീസ് പ്രയോഗിക്കുന്ന ചില കഴുത്തില്‍ സമ്മര്‍ദം ചെലുത്തുന്ന നടപടികള്‍ വിലക്കുവാന്‍  പിന്തുണയ്ക്കും എന്ന് പറഞ്ഞിരുന്നു.

ഹൂസ്റ്റണില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഗാര്‍നെറ്റ് കോള്‍മാന്‍ ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇങ്ങനെ പറഞ്ഞു: 'കഴുത്തില്‍ ഞെക്കി ശ്വാസം മുട്ടിക്കുന്നത് ഞങ്ങള്‍ നിരോധിക്കും. അത് താഴേയ്ക്ക് ചാഞ്ഞു കിടക്കുന്ന ഫലമാണ്. പക്ഷെ നിങ്ങള്‍ക്കറിയാമല്ലോ ഞങ്ങള്‍ക്ക് കടന്നുപോകാന്‍ ഒരു സമ്മേളനം മുഴുവന്‍ ഉണ്ട്. ലക്ഷ്യം നേടാന്‍ ഏകാഗ്രതയോടെ പ്രവര്‍ത്തിക്കണം.'
ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ ഡീഫണ്ടിംഗ് ചെയ്യുകയില്ല എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. പ്രതിഷേധങ്ങളെ പോലീസ് നേരിട്ടതിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഡീഫണ്ടിംഗ് ഉയര്‍ന്നു കേട്ടിരുന്നു. നമ്മുടെ സമൂഹങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്തുവാന്‍ പോലീസിനെ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്, അവരെ വിപുലപ്പെടുത്തുവാന്‍ കഴിഞ്ഞില്ലെങ്കിലും, ആബട്ട് വിശദീകരിച്ചു.

പ്ലാസ്റ്റിക്, റബ്ബര്‍, വുഡന്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കുന്നത് കരുതലോടെ വേണമെന്ന്  (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക