Image

ഇന്ത്യയില്‍വച്ച്‌ പട്ടികടിയേറ്റയാള്‍ ബ്രിട്ടനില്‍ ഗുരുതരാവസ്ഥയില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 29 May, 2012
ഇന്ത്യയില്‍വച്ച്‌ പട്ടികടിയേറ്റയാള്‍ ബ്രിട്ടനില്‍ ഗുരുതരാവസ്ഥയില്‍
ലണ്‌ടന്‍: രണ്‌ട്‌ മാസം മുന്‍പ്‌ ഇന്ത്യയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പട്ടി കടിയേറ്റയാള്‍ ബ്രിട്ടനില്‍ ഗുരുതരാവസ്ഥയില്‍. ഗോവയില്‍വച്ചാണ്‌ നായുടെ കടിയേറ്റത്‌. ബ്രിട്ടനില്‍ തിരിച്ചെത്തിയ ശേഷം രണ്‌ട്‌ ആഴ്‌ച്ച മുന്‍പാണ്‌ ഇയാള്‍ക്ക്‌ പേവിഷബാധ ഏറ്റിട്ടുണെ്‌ടന്ന്‌ ബോധ്യപ്പെട്ടത്‌. ബ്രിട്ടണില്‍ കഴിഞ്ഞ ഏഴ്‌ വര്‍ഷത്തിനു ശേഷമാണ്‌ ഒരു പേവിഷ ബാധ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. 2005ല്‍ ഇന്ത്യയില്‍ വച്ചു തന്നെ പട്ടികടിയേറ്റ ഒരു യുവതി മാഞ്ചസ്റ്ററില്‍ മരിച്ചിരുന്നു.

ഒരിക്കല്‍ റാബീസ്‌ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ കാണിച്ച്‌ തുടങ്ങിയാല്‍ പിന്നെ രക്ഷപ്പെടുന്നത്‌ അത്ര എളുപ്പമല്ല. പേവിഷബാധയേറ്റയാളുടേ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ പേവിഷബാധയേറ്റയാള്‍ ലണ്‌ടനിലെ യൂണിവേഴ്‌സിറ്റി കോളജ്‌ ആശുപത്രിയില്‍ പ്രത്യേക മുറിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌. അതേസമയം രോഗബാധ പൊതുജനങ്ങളിലേയ്‌ക്ക്‌ പടരുമെന്ന ആശങ്ക വേണെ്‌ടന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, ബന്ധുക്കള്‍ക്ക്‌ റാബീസ്‌ വാക്‌സിന്‍ നല്‍കിയിട്ടുണ്‌ട്‌.

ചുംബനത്തിലൂടെയും രതിയിലൂടെയും മറ്റും റാബീസ്‌ പകരാന്‍ സാധ്യതയുണ്‌ട്‌. പനിയും വിറയലും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ്‌ ആദ്യം കണ്‌ടു തുടങ്ങുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക