Image

ഉഗ്മ ഇന്ത്യാ ഫെസ്‌റ്റിവല്‍ പ്രോഗ്രാം ലിസ്റ്റായി

ഏബ്രഹാം ജോണ്‍ Published on 29 May, 2012
ഉഗ്മ ഇന്ത്യാ ഫെസ്‌റ്റിവല്‍ പ്രോഗ്രാം ലിസ്റ്റായി
ബോഹും: ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന്‍ ഓഫ്‌ ജര്‍മന്‍ മലയാളി അസോസിയേഷന്‍സ്‌ `ഉഗ്മയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 2, 3, 4 തീയതികളില്‍ നടക്കുന്ന ഇന്ത്യാ ഫെസ്‌റ്റിവല്‍ മിസ്‌ ഇന്ത്യാ യൂറോപ്‌ 2012 മല്‍സരം ബോളിവുഡ്‌ ഷോ എന്നിവയുടെ വിശദമായ പ്രോഗ്രാം താഴെ പറയും പ്രകാരമായിരിക്കും.

ജൂണ്‍: 01. കേരളാ സംഘത്തിനു ഡ്യൂസല്‍ഡോര്‍ഫ്‌ എയര്‍പോര്‍ട്ടില്‍ സ്വീകരണം
ജൂണ്‍ 02: ജര്‍മന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ സ്വീകരണ സല്‍ക്കാരവും ജര്‍മന്‍ വ്യവസായികളുമായുള്ള ചര്‍ച്ചയും.
ജൂണ്‍ 03: ഉച്ചകഴിഞ്ഞ്‌ മൂന്നു മുതല്‍ മിസ്‌ ഇന്ത്യാ യൂറോപ്‌ 2012 സുന്ദരിപട്ടത്തിനായുള്ള മല്‍സരങ്ങള്‍ ആരംഭിക്കുന്നു. വൈകിട്ട്‌ അഞ്ചു മുതല്‍ വര്‍ണശബളമായ ഉദ്‌ഘാടന സമ്മേളനം.

ആറു മുതല്‍ യുവനര്‍ത്തകര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന വര്‍ണശബളമായ ബോളിവുഡ്‌ ഷോ. തുടര്‍ന്ന്‌ മലയാളം, തമിഴ്‌ ചിത്രങ്ങളില്‍ പാടുന്ന അടിപൊളി ഗാനങ്ങളുടെ രാജാവ്‌ ഫ്രാങ്കോയോടൊപ്പം ലണ്ടന്‍ റെക്‌സ്‌ ബാന്‍ഡിലെ പ്രമുഖ ഗായകരായ റെക്‌സ്‌ ജോസ്‌, ഡോ. രോഹി എന്നിവര്‍ വിഡിയോ പ്രൊജകടറിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഗാനമേള.

പ്രവേശനം സൗജന്യമായിരിക്കും. ജൂണ്‍ 04: ജര്‍മന്‍ വ്യവസായികളുമായുള്ള തുടര്‍ ചര്‍ച്ചയും ഒപ്പല്‍ കാര്‍ ഫാക്‌ടറി സന്ദര്‍ശനവും

കലാപരിപാടികള്‍ നടക്കുന്ന സ്‌ഥലം.

Pestalozzi  Schule
Hartkort  Str: 33
44866  Bochum
ഉഗ്മ ഇന്ത്യാ ഫെസ്‌റ്റിവല്‍ പ്രോഗ്രാം ലിസ്റ്റായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക