Image

വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യയ്‌ക്ക്‌ വീട്ടില്‍ താമസിക്കാന്‍ കോടതിയുടെ അനുമതി

Published on 29 May, 2012
വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യയ്‌ക്ക്‌ വീട്ടില്‍ താമസിക്കാന്‍ കോടതിയുടെ അനുമതി
കുന്നംകുളം: മറ്റുമാര്‍ഗ്ഗമില്ലെങ്കില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യക്കും ഭര്‍ത്താവിന്‍െറ വീട്ടില്‍ താമസിക്കാനവകാശമുണ്ടെന്ന്‌ കോടതി ഉത്തരവ്‌. പുന്നയൂര്‍ എടക്കര നീരാറ്റിപറമ്പില്‍ അബ്ദുല്ലത്തീഫിന്‍െറ ഭാര്യ സുബൈദയുടെ ഹര്‍ജിയിലാണ്‌ കോടതിയുടെ ഉത്തരകവ്‌. യുവതിയുടെ ഭര്‍ത്താവായ നീലിയായില്‍ അബ്ദുല്ലത്തീഫ്‌, ഇയാളുടെ മാതാവ്‌, രണ്ട്‌ സഹോദരിമാര്‍, ഇരുവരുടേയും ഭര്‍ത്താക്കന്മാര്‍ എന്നിവര്‍ക്കെതിരെ സുബൈദ ഗാര്‍ഹിക പീഡന നിയമപ്രകാരവും ചെലവിന്‌ ലഭിക്കുന്നതിനും ഹരജി നല്‍കിയിരുന്നു.
ഇതിനിടെ ഗള്‍ഫിലേക്ക്‌ കടന്ന അബ്ദുല്ലത്തീഫ്‌, സുബൈദയെ ത്വലാഖ്‌ ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തി. സുബൈദയെ വീട്ടില്‍നിന്ന്‌ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ഉമ്മയെക്കൊണ്ട്‌ ഹര്‍ജി കൊടുക്കുകയായിരുന്നു.

എന്നാല്‍, തനിക്ക്‌ താമസിക്കാന്‍ മറ്റൊരിടം ഇല്ലെന്നും ത്വലാഖ്‌ നിയമപ്രകാരമുള്ളതല്ലെന്നും ത്വലാഖ്‌ ചൊല്ലിയ ഭാര്യയാണെങ്കിലും ഭര്‍ത്താവിന്‍െറ വീട്ടില്‍ നില്‍ക്കാന്‍ ഗാര്‍ഹിക പീഡനനിയമപ്രകാരം അവകാശമുണ്ടെന്നുമുള്ള സുബൈദയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക