Image

പോലീസിനെ ഡി ഫണ്ട് ചെയ്യാനുള്ള നീക്കത്തില്‍ മാഗ് ആശങ്ക അറിയിച്ചു

അജു വാരിക്കാട്. Published on 09 June, 2020
പോലീസിനെ ഡി ഫണ്ട് ചെയ്യാനുള്ള നീക്കത്തില്‍ മാഗ് ആശങ്ക അറിയിച്ചു

പോലീസിനെ ഡി ഫണ്ട് ചെയുക എന്ന മുദ്രാവാക്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരം നേടുകയും, രാഷ്ട്രീയ ചര്‍ച്ചാവിഷയം ആവുകയും ചെയ്തിക്കുന്നു.

അതിന്റെ വളരെ ലളിതമായ അര്‍ത്ഥം രാജ്യത്തുടനീളമുള്ള പോലീസ് സേനയില്‍ നിന്ന് ധനസഹായം പിന്‍വലിക്കുക എന്നതാണ്. ജോര്‍ജ്ജ് ഫ്‌ലോയ്ഡ്, ബ്രിയോണ ടെയ്ലര്‍, അഹ്മദ് അര്‍ബെറി എന്നിവരുടെ മരണത്തെത്തുടര്‍ന്ന് രാജ്യമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍, സമൂഹത്തില്‍ പോലീസിന്റെ ഉത്തരവാദിത്തത്തെ പറ്റി സംശയം ജനിപ്പിച്ചു. ചിലര്‍ പോലീസ് സേനക്കുള്ള ഫണ്ട് പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുന്നു.

മിനിയാപൊളിസില്‍, സിറ്റി കൗണ്‍സിലിന്റെ ഭൂരിപക്ഷം പേരും പോലീസ് വകുപ്പിനെ ഉടച്ചുവാര്‍ക്കണം എന്ന് ആവശ്യം ഉന്നയിച്ചു. എന്നാല്‍ മേയര്‍ ജേക്കബ് ഫ്രീ ആശയത്തോട് യോജിച്ചില്ല. ചില മാറ്റങ്ങള്‍ വരുത്തി പോലീസ് സേനയെ അതേപടി നിലനിര്‍ത്തുക എന്നതാണ് ഫ്രീയുടെ നിലപാട്.

'നമ്മുടെ പ്പ്പ്ലീസിംഗ് സംവിധാനം കമ്മ്യൂണിറ്റികളെ സുരക്ഷിതമാക്കുന്നതില്‍ പരാജയപ്പെട്ടു എന്നത് വളരെ വ്യക്തമാണ്' കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡര്‍ പറഞ്ഞു. 'സേനയെ ശക്തിപ്പെടുത്തുന്ന പരിഷ്‌കാരങ്ങള്‍ ഒന്നും ഫലം കണ്ടില്ല ലിസ കൂട്ടിച്ചേര്‍ത്തു.

ലോസ് ഏഞ്ചല്‍സ് നഗരത്തിലെ പോലീസ് സേനയുടെ നവീകരണത്തിന് വേണ്ടി മാറ്റി വച്ച 150 മില്യണ്‍ ഡോളര്‍ വെട്ടികുറക്കുമെന്നു ലോസ് ഏഞ്ചല്‍സ് മേയര്‍ എറിക് ഗാര്‍സെറ്റി അറിയിച്ചു. ന്യു യോര്‍ക്ക് സിറ്റി പോലീസിന്റെ ഫണ്ടില്‍ നിന്ന് യുവ സംരംഭങ്ങള്‍ക്കും സാമൂഹ്യ സേവനങ്ങള്‍ക്കും വകമറ്റും എന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോയും ഞായറാഴ്ച പ്രതികരിച്ചു.

വലിയൊരളവില്‍ സേനയുടെ ഫണ്ട് വെട്ടികുറക്കുകയെന്നാല്‍ ആ ഫണ്ടുകള്‍ സാമൂഹ്യ സേവനങ്ങളിലേക്കു വകമാറ്റി അനുവദിക്കുക എന്നാണ് ഇതിനു പിന്നിലുള്ള ചേതോവികാരം.

'ഇത് പോലീസില്‍ നിന്ന് ഫണ്ട് എടുത്തു മാറ്റുക മാത്രമല്ല, ആ ഫണ്ടുകള്‍ ബ്ലാക്ക് കമ്മ്യൂണിറ്റിയിലേക്കു നിക്ഷേപിക്കുക. വികസനങ്ങള്‍ അന്യമായ സമൂഹങ്ങളെ പുനരുദ്ധരിപ്പിക്കുക. ഞങ്ങള്‍ക്കു ഫണ്ട് വേണം'' ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിന്റെ സഹസ്ഥാപകനായ പാട്രിസ് കലേഴ്‌സ് പറഞ്ഞു.

അമേരിക്കന്‍ പോലീസ് സേനയില്‍ വര്‍ണ്ണവെറിയുടെ നീണ്ട ചരിത്രമാണുള്ളത് എന്ന് ഡി ഫണ്ട് ദി പോലീസ് വക്താക്കള്‍ പറയുന്നു.

പോലീസ് വകുപ്പിനെ അണ്ടര്‍ ഫണ്ട് ചെയ്താലുള്ള ഭവിഷ്യത്തുകളെ പറ്റി ഡി.സി പോലീസ് മേധാവി പീറ്റര്‍ ന്യൂഷാം മുന്നറിയിപ്പ് നല്‍കി. പുതിയ പോലീസ് പരിശീലനത്തത്തെയും നല്ല പോലീസ് സേനയെ വാര്‍ത്തെടുക്കുന്നതിനുള്ള സാഹചര്യങ്ങളേയും അത് ബാധിക്കും എന്ന് ന്യൂഷാം പറഞ്ഞു. പോലീസ് സേനയുടെ ആത്മവിശ്വാസത്തെയും ഇത് സാരമായി ബാധിക്കും

'ബജറ്റ് വെട്ടിക്കുറച്ചാല്‍ 911 എമര്‍ജന്‍സി കോളുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം എടുക്കും, ബാക്കപ്പിനായി വിളിച്ചാല്‍ ഒരു ഉദ്യോഗസ്ഥനെ ലഭിക്കില്ല, ബലാത്സംഗം, കൊലപാതകം, ആക്രമണം എന്നിവയുടെ അന്വേഷണം കാര്യക്ഷമമായി നടക്കില്ല അല്ലെങ്കില്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം എടുക്കും; ലോസ് ഏഞ്ചലസ് പോലീസ് യൂണിയന്‍ ബോര്‍ഡ് അറിയിച്ചു.

പോലീസ് സേനയുടെ ഫണ്ടുകള്‍ കുറച്ചാല്‍ ഉണ്ടാകുന്ന ദൂരവ്യാപകമായ ഭവിഷ്യത്തുകളെപ്പറ്റി അമേരിക്കയിലുള്ള പല കേരളാ/മലയാളി ഓര്‍ഗനൈസേഷനുകളും അവരുടെ ആശങ്ക അറിയിച്ചു.

പോലീസ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയത് ന്യായികരിക്കാനാവില്ലെങ്കിലും, പോലീസ് ജനങ്ങളുടെ സുരക്ഷക്കായി നിയമിക്കപ്പെട്ടവരാണ് അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. അവരെ ഡി ഫണ്ട് ചെയ്താല്‍ സമൂഹത്തിന്റെ സുരക്ഷ തന്നെ അപകടത്തിലാകും, പ്രത്യേകിച്ച് ഏഷ്യന്‍ വംശജര്‍ പല അക്രമികളുടെയും ഇര ആണെന്ന് പല മുന്‍കാല അനുഭവങ്ങളിലൂടെ വെളിപ്പെട്ടതാണ് -- മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ പ്രസിഡണ്ട് ഡോ: സാം ജോസഫ് ചൂണ്ടിക്കാട്ടി

പൊലീസില്‍ നിന്ന് പണം വകമാറ്റുകയും മറ്റു സേവനങ്ങളിലേക്കു വഴി തിരിച്ചുവിടുകയും ചെയ്താല്‍ അക്രമികള്‍ക്ക് പിന്നെ ബാങ്ക് കൊള്ളയടിക്കണ്ട ആവശ്യം വരില്ല. നമുക്ക് കാത്തിരുന്ന് കാണാം.

അജു വാരിക്കാട്.

Join WhatsApp News
Tom Abraham 2020-06-09 14:27:49
Defund military and NASA for doing nothing most of the time. Why go to Mars , or Jupiter . For fun, no funding.
Boby Varghese 2020-06-09 15:02:10
About 700 police officers are injured, 300 of them from NYC. 120 federal buildings are damaged. More than 600 police officers in NYC planning to quit. Black life matters will police our community.
JACOB 2020-06-09 16:38:04
The most profitable business in America is not Apple, Google or Amazon. It is the Grievance industry. Jesse Jackson - CEO, Al Sharpton - Treasurer.
Philip Mathew 2020-06-09 18:15:44
The most profitable business in America is tax evasion, bankruptcy, Fraud University, and fake charity organizations. Some of you guys came from India and trying to misguide youngsters. My father is a supporter of Trump and he does it for one reason and that is to feed into his inferiority complex and ego. I came here when I was young and speak both Malayalam and English. I request you to come to sense and support the next generation. Because racism is not going to be a factor for them. Most of them have no experience of slavery or oppression. They had comfortable life and integrating into American life. They are marrying white, black, Mexicans, and you name it. You are not going to have much control on it. Many families opposed it but now they are taking care of their grandchildren and happy. so stop writing this nonsense and go and vote for whoever you want. Leave us alone!
Palakkaran 2020-06-09 23:37:23
ഇതിനെതിരെ മാഗിൻ്റേയും ഫോമയുടെയും ഫൊക്കാനയുടേയും ഒക്കെ നേതൃത്വത്തിൽ ഒരു പന്തം കൊളുത്തി പ്രകടനം നടത്തുക. ആ നിക്കത്തില്ല സുഹൃത്തിനേയും കൂട്ടിക്കോ. വേറെ പണിയില്ലെ നിങ്ങൾക്ക്.
a 2020-06-10 17:20:02
good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക