Image

അസുന്ദരൻ പാട്ട് പാടുകയാണ് (കവിത: ദീപൻ എം.ജെ)

Published on 09 June, 2020
അസുന്ദരൻ പാട്ട് പാടുകയാണ് (കവിത: ദീപൻ എം.ജെ)
അസുന്ദരൻ ..കാണ്ഡം ഒന്ന്...
ഞാൻ കറമ്പൻ..സുന്ദര ലോകത്ത് ,
സുന്ദരനല്ലാതെ കറുത്ത വീട്ടിൽ പിറന്നവൻ !
ജന്മാടയാളമായി എന്നുച്ചിയിൽ മയാ മഷിയാൽ
ഉണ്മ ആണെന്ന്, ഊതി ഉണക്കി ,ഉറപ്പിച്ചു,
ബോധങ്ങളിൽ പച്ചകുത്തി ,
അസുന്ദരനായി വളരാൻ വിട്ടവൻ !!
ഞാൻ കറമ്പൻ , ക റ്‌ കറമ്പൻ !!

നിർവചനം ..കാണ്ഡം രണ്ടു്
മുടിക്കില്ല ഭംഗി, തൊലിക്കില്ല ഭംഗി !
വടിവൊത്ത സമം ചേർന്ന തനു രൂപമില്ല !!
താര തമ്യങ്ങളിൽ അഴുക്കിന്റെ രൂപമായി ,
തെരുവോര പടങ്ങളിൽ അരുതിന്റെ നോക്കായി
ശോഷ ദുരിത ഭൂപട ക്കോല മായവൻ ഞാൻ , കറമ്പൻ !!

ഒഴിവാക്ക പ്പെട്ടവൻ ...കാണ്ഡം മൂന്ന്
പടി അടയ്ക്കുന്ന പഠന ദിനങ്ങളിൽ
പല വർണ്ണ താളിൽ  ഓർത്ത് വയ്ക്കാനൊരു,
പേരായി, അവസാന എടിന്റെ ഓരത്ത്
വിറ ആർന്നൊരു കയ്യൊപ്പു പൊലുമായി ഓർമ്മ പ്പെടാത്തവൻ !!
ചേരാതെ ,ഓർമ്മ യിതൾ ആകാതെ പോയവൻ ഞാൻ !!
കുഴിയാന കുത്തിയ കവിളിലെ കുഴികളിൽ ,
കൗമാര സ്വപ്നങ്ങൾ ചത്തു വീണപ്പൊഴും,
ആർക്കു മല്ലാതേ ആരെയും കാണാതെ,
ആൾ കൂട്ട മറവിൽ ഊളി യിടാത്തവൻ ഞാൻ !!

ജനനം ..കാണ്ഡം നാല്
ജന്മ ജന്മാ ന്തരങ്ങൾ ക്ക് അപ്പുറത്ത്,
ജന്മി യും കോരനും ചേരി തിരി യും മുൻപ്,
ചുടു സൂര്യ താപം ഇട നെഞ്ചിലേറ്റി ,
നടു പകുത്ത ഭൂമി ഗോള വരകളിൽ
തല ഉയർത്തി നിന്നവൻ ,അവൻ
വരും തലമുറയ്ക്കായി , തൊലിയിൽ
കറുപ്പണിഞ്ഞവൻ !
കാലത്തിൻ കടൽ നീന്തി
കാറ്റിലും മഴയിലും മനുഷ്യ ജന്മത്തിന്റെ
കൊടി ക്കൂറ എന്തിയ മുത്ത ശ്ശ ഗണങ്ങൾ, അവന്റെ പിന്മുറക്കാർ !!
കറുപ്പിന്റെ ഈണങ്ങൾ വാനിൽ എറിഞ്ഞവർ.!!

പരിണാമം ..കാണ്ഡം അഞ്ച്
തലയോട്ടി അറകളിൽ ചിന്ത മുള പൊട്ടവേ,
തല വെട്ടി മാറ്റാൻ പഠിച്ചു അവർ ,
തലവര മാറ്റാൻ ശ്രമിച്ചു അവർ ,
തല വരി എണ്ണി  ജീവിക്കാൻ  പഠി ച്ചു അവർ !!
കൂർത്ത പാറ കല്ലുകൾ മഴുവാക്കി
കരബലം കൂട്ടി കുല നായകരായി അവർ,
പുതു തീരങ്ങൾ തേടി പട നയിചൂ അവർ
പുതു കരകളിൽ കൊടി പാറിച്ചു  അവർ
ഹൃദയ വഴി ത്താരയിൽ വെറുപ്പിന്റെ നിഴൽ വീഴും
ഇതൾ വിരിയാ മരങ്ങളും നട്ട് അവർ !!
വർണങ്ങൾ സൗഗന്ധ സുന്ദരങ്ങൾ !!
വർണ്ണ ഭേദങ്ങൾ അധികാര ചിഹ്നങ്ങൾ !!
സുന്ദര കുല ജാതി ജന്മങ്ങൾ, ശ്രേഷ്‌ഠ്ർ!
ചെറു കറുപ്പുകൾ സൗഭാഗ്യ മുദ്രകൾ,വെറും മറുകുകൾ!!

കൊല ..കാണ്ഡം ആറ്
അത്രയേ കണ്ടതൊള്ളു കറുപ്പിനെ,
അത്രയേ കണ്ണാടി ചില്ലിൽ കാഴ്ചയായി വച്ചതും !!
സംഘ ഗാനം..തുടരുന്ന കാണ്ഡം ..
തണൽ തേടാതെ വെയിലിൽ നടന്നവൻ
തിര താള മാക്കി തുഴ എറിഞ്ഞവൻ,
മജ്ജയിൽ എക്കലായി പോര് പേറുന്നവൻ !!
കാരിരുമ്പിൻ ഉയിർ, പാദ വേഗത്തിൽ കോർത്തവൻ
കടലിന്റെ വീതിയിൽ , കനലിന്റെ നിറമുള്ള
കനിവ് പേറുന്നവൻ, കറമ്പൻ !!
പിൻ മുറക്കാരനായി ഭൂമിക്ക് കാവലായി
പിൻ കാലു വയ്ക്കാതെ തൊലി നിറം ഉടുത്തവൻ ...ഞാൻ കറമ്പൻ !!!
അതെടാ ...ഞാൻ കറമ്പൻ !!!

Join WhatsApp News
രാജു തോമസ് 2020-06-10 08:51:12
ഇതു കൊള്ളാമല്ലോ! ഒന്നു ചൊല്ലിക്കേട്ടെങ്കിൽ എന്നാശിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക