Image

ഇന്ത്യന്‍ ക്രിസ്ത്യന്‍എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ മാസ്‌ക് വിതരണം ആരംഭിച്ചു,

ജീമോന്‍ റാന്നി Published on 08 June, 2020
ഇന്ത്യന്‍ ക്രിസ്ത്യന്‍എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ മാസ്‌ക് വിതരണം ആരംഭിച്ചു,
ഹൂസ്റ്റണ്‍: കൊറോണ പകര്‍ച്ച വ്യാധിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടി സമൂഹം കടന്നു പോകുമ്പോള്‍ ഹൂസ്റ്റണിലെ 18 അംഗ ഇടവകകള്‍ക്ക് സഹായ ഹസ്തവുമായി  ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസിഇസിഎച്ച്).

ഹൂസ്റ്റണിലെവിവിധ ഇടവകകളിലെ തെരഞ്ഞെടുത്ത വോളന്റിയേഴ്‌സ് തയ്‌ച്ചെടുത്ത, വീണ്ടും ഉപയോഗിക്കാവുന്ന (റീയൂസബിള്‍)  2000 മാസ്‌കുകളാണ് വിതരണം ചെയ്യുന്നത്. എല്ലാ   ഇടവകകളിലും മാസ്‌കുകള്‍ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു, ഈ സംരഭത്തില്‍ അകമഴിഞ്ഞ് സഹായിച്ച സ്‌പോണ്‍സര്‍മാര്‍ക്കും വോളന്റീയേഴ്‌സിനും പ്രസിഡണ്ട് ഫാ.ഐസക്ക്. ബി.പ്രകാശ്, സെക്രട്ടറി എബി മാത്യു, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പിആര്‍ഓ റോബിന്‍ ഫിലിപ്പ് എന്നിവര്‍ നന്ദി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക