Image

ആഷാഢം മയങ്ങി നിൻ മുകിൽ വേണിയിൽ ആകാശം തിളങ്ങി നിൻ നയനങ്ങളിൽ ( ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -11: ദേവി)

Published on 07 June, 2020
ആഷാഢം മയങ്ങി നിൻ മുകിൽ വേണിയിൽ ആകാശം തിളങ്ങി നിൻ നയനങ്ങളിൽ ( ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -11: ദേവി)
പ്രണയേതിഹാസം മയങ്ങിപ്പോയനേരത്ത് രാഗങ്ങളെ ഉണർത്തുവാൻ ആഷാഢരാത്രിയെ തൊട്ടെടുത്തെഴുതിയ കവിത.

സത്യവാന്‍ സാവിത്രി എന്ന സിനിമയ്ക്കുവേണ്ടി ജി.ദേവരാജന്‍ സംഗീതംനല്‍കി യേശുദാസ് ആലപിച്ച ഗാനം '' ആഷാഢം മയങ്ങി നിന്‍ മുകില്‍വേണിയില്‍ ..'' ഇന്നത്തെ വരയ്ക്കു വിഷയമായപ്പോള്‍ ..
ആഷാഢം മയങ്ങി നിൻ മുകിൽ വേണിയിൽ
ആകാശം തിളങ്ങി നിൻ നയനങ്ങളിൽ
രാഗം നിന്നധരത്തിൽ തപസ്സിരുന്നൂ അനുരാഗ
മെൻ മനതാരിൽ തുടിച്ചുയർന്നൂ

അംഗലാവണ്യ വർണ്ണങ്ങൾ കടം വാങ്ങും
ആരണ്യപ്പൂവിനങ്ങൾ മദം മറന്നൂ
നിറവും മണവും മധുവും നിന്നിലെ
നിത്യവസന്തം തൻ നിധികളാക്കി
എന്നെയാ നിധി കാക്കും ദേവനാക്കി ..ദേവനാക്കി..

സുന്ദരീഹൃദയത്തിൻ സങ്കല്പം കടം വാങ്ങും
ശൃംഗാര പാലരുവീ ലയം മറന്നൂ
തളയും വളയും മണിയും നിന്നിലെ
നൃത്ത സോപാനം തൻ നിധികളാക്കീ
എന്നെയാ നർത്തന ഗാനമാക്കി ഗാനമാക്കീ .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക