Image

വേള്‍ഡ് മലയാളി ഫെഡറേഷന്റെ പരിസ്ഥിതി ദിനാചരണം കോട്ടയത്ത്

Published on 07 June, 2020
വേള്‍ഡ് മലയാളി ഫെഡറേഷന്റെ പരിസ്ഥിതി ദിനാചരണം കോട്ടയത്ത്

കോട്ടയം ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത കാര്‍ഷിക പുനരുജ്ജീവനപദ്ധതിയായ സുഭിക്ഷ കേരളം പദ്ധതിയോട് ആഭിമുഖ്യം പ്രഖ്യപിച്ചു വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍ച്ചന വിമന്‍സ് സെന്ററിന്റെ സഹകരണത്തോടെ കാര്‍ഷികാര്‍ച്ചന പദ്ധതിക്ക് തുടക്കം കുറിച്ചു.

1000 ഗ്രോബാഗുകളിലായി വെണ്ട', ചീനി, പയര്‍, തക്കാളി, വഴുതന, സലഡ് വെള്ളരി, കറിവേപ്പ്, പപ്പായ, ഇഞ്ചി, മഞ്ഞള്‍, ചീരവിത്തുകള്‍, രാമച്ചം എന്നിവ 72 കുടുംബങ്ങള്‍ക്കായ് നല്‍കി.

വളവും മറ്റാവശ്യ സേവനങ്ങളും ആവശ്യത്തിന്. 10 ഗ്രൂപ്പുകളായി തിരിച്ചു അവരുടെ കാര്യങ്ങള്‍ നോക്കാനും ആവശ്യത്തിനുമായി ലീര്‍ഡേഴ്‌സും.. എല്ലാവരെയും ഒരു watsapp ഗ്രൂപ്പ് ഉണ്ടാക്കി അതു കാര്‍ഷിക സേവന ഡിപ്പാര്‍ട്‌മെന്റുകളുമായി ബന്ധപ്പെടുത്തി.

വിഷമയമില്ലാത്ത പച്ചക്കറി അതാണ് ലക്ഷ്യം.
കടുത്തുരുത്തിയില്‍ നടന്ന ചടങ്ങില്‍ കടുത്തുരുത്തി MLA മോന്‍സ് ജോസഫും, ഏറ്റമാനൂരില്‍ കോട്ടയം MP തോമസ് ചാഴികാടനും, കടപ്ലമറ്റത്ത് കോട്ടയം ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സക്കറിയാസ് കുതിരവേലിയും ഉദ്ഘാടനം നടത്തുകയും WMF ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആനി ലിബു, സ്റ്റേറ്റ് പ്രസിഡന്റ് VM സിദ്ധീഖ്, വൈസ് പ്രസിഡന്റ് C ചാണ്ടി, കോട്ടയം ജില്ലാ കണ്‍വീനര്‍ K P Noby എന്നിവര്‍ പങ്കെടുത്തു.

പച്ചക്കറി തൈകള്‍ സ്‌പോണ്‍സര്‍ ചെയ്ത കോട്ടയം സ്വദേശിയായ കുഞ്ഞുമോള്‍ ദിലീപ് (USA) ന് ചടങ്ങില്‍ പ്രത്യേക നന്ദി രേഖപ്പെടുത്തി.

D & K കണ്‍സ്ട്രക്ഷന്റെ മാനേജിംഗ് ഡയറക്ടറാണ് കുഞ്ഞുമോള്‍ ദിലീപ്.

ഒരു മുറം പച്ചകറി ഈ വര്‍ഷത്തേ ഓണത്തിന് ഓരോ കുടുംബത്തിന് ലഭിക്കും. പച്ചക്കറി തൈകള്‍ ഓരോരോ കുടുംബങ്ങള്‍ക്ക് കൈമാറി പരിസ്ഥിതി ദിനാചരണം സമാപിച്ചു.

ശ്രീകേഷ് വെള്ളാനിക്കര, സ്റ്റേറ്റ് മീഡിയ കോഡിനേറ്റര്‍ കേരള

വേള്‍ഡ് മലയാളി ഫെഡറേഷന്റെ പരിസ്ഥിതി ദിനാചരണം കോട്ടയത്ത്
വേള്‍ഡ് മലയാളി ഫെഡറേഷന്റെ പരിസ്ഥിതി ദിനാചരണം കോട്ടയത്ത്
വേള്‍ഡ് മലയാളി ഫെഡറേഷന്റെ പരിസ്ഥിതി ദിനാചരണം കോട്ടയത്ത്
വേള്‍ഡ് മലയാളി ഫെഡറേഷന്റെ പരിസ്ഥിതി ദിനാചരണം കോട്ടയത്ത്
വേള്‍ഡ് മലയാളി ഫെഡറേഷന്റെ പരിസ്ഥിതി ദിനാചരണം കോട്ടയത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക