Image

പൂനത്തിന്റെ തുണിയുരിയല്‍ ട്രന്‍ഡാകുന്നു

Published on 28 May, 2012
പൂനത്തിന്റെ തുണിയുരിയല്‍ ട്രന്‍ഡാകുന്നു
ന്യൂഡല്‍ഹി: 'എന്റെ വാഗ്ദാനം പാലിക്കുന്നു, പതിനെട്ട് വയസിനു താഴെ പ്രായമുള്ളവര്‍ ചിത്രം കാണരുത്, പ്രായപൂര്‍ത്തിയാകാത്തവര്‍ ചിത്രം കണ്ടാല്‍ ഉത്തരവാദിത്തമില്ല' കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിനു പിന്നാലെ പൂനം പാണ്ഡെയുടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട നഗ്നചിത്രത്തിന്റെ അടിക്കുറിപ്പാണിത്. ഷാരൂഖിന്റെ ടീം കപ്പെടുത്താല്‍ തുണിയുരിയുമെന്ന വാക്ക് പാലിച്ചുകൊണ്ട് ലോകംമുഴുവനുമുള്ള ആരാധകരെ തൃപ്തിപ്പെടുത്തിയിരിക്കുകയാണ് പൂനം പാണ്ഡെ. ചെന്നൈ സൂപ്പര്‍കിംഗ്സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടം നേടിയതിനു പിന്നാലെ പൂനം തന്റെ നഗ്നചിത്രം ട്വിറ്ററില്‍ പോസ്റ് ചെയ്യുകയായിരുന്നു. ടീമിന് പ്രചോദനമാകാന്‍ ഷാരൂഖ് ഖാന് വേണ്ടി നഗ്നയാകുമെന്ന് പൂനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഇന്ത്യ ലോകകപ്പ് നേടിയാല്‍ സ്റ്റേഡിയത്തില്‍ നഗ്നയാകുമെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പൂനം വാര്‍ത്തകളില്‍ നിറഞ്ഞത്. അന്ന് ഇന്ത്യന്‍ ടീം കപ്പെടുത്തെങ്കിലും പൂനം വാക്കുപാലിച്ചില്ല. എന്തായാലും നൈറ്റ് റൈഡേഴ്സിന് വേണ്ടി തുണിയുരിഞ്ഞ് പൂനം ആ ചീത്തപ്പേരെല്ലാം കഴുകിക്കളഞ്ഞിരിയ്ക്കുകയാണ്. പൂനം വാക്കു പാലിച്ചതോടെ ട്വിറ്ററില്‍ ആരാധകരുടെ നൂറുകണക്കിനു കമന്റുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 'പൂനം പാണ്ഡെ ഇഫക്റ്റ്' എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഐപിഎല്ലില്‍ കൊല്‍ക്കത്തയല്ല, പൂനമാണ് വിജയിച്ചിരിക്കുന്നതെന്നാണ് മറ്റൊരു കമന്റ്. ഇതെല്ലാം കണ്ടും കേട്ടും ത്രില്ലടിച്ച പൂനം, ഇതൊക്കെ വെറും ട്രെയിലറാണെന്നും 'റീല്‍' ഇനിയും എത്രയോ ഓടാന്‍ കിടക്കുന്നുവെന്നാണ് പ്രതികരിച്ചിരിക്കുന്നത്. ഒരൊറ്റ തവണ തുണിയുരിഞ്ഞതോടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ പൂനത്തിന്റെ വഴി മറ്റു മോഡലുകളും സ്വീകരിച്ചേക്കുമെന്നാണ് ഗോസിപ്പുകാര്‍ പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക