Image

ആന്റണി ഇന്ന് നെയ്യാറ്റിന്‍കരയില്‍; വിഎസ് നാളെ

Published on 28 May, 2012
ആന്റണി ഇന്ന് നെയ്യാറ്റിന്‍കരയില്‍; വിഎസ് നാളെ
നെയ്യാറ്റിന്‍കര: യുഡിഎഫിന് കരുത്തേകാന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഇന്ന് നെയ്യാറ്റിന്‍കരയിലെത്തും. എല്‍ഡിഎഫിന് ശക്തി പകരാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നാളെ നെയ്യാറ്റിന്‍കരയില്‍. ആന്റണിയുടെ പര്യടനം രാവിലെ പത്തിന് പൊഴിയൂര്‍ മത്സ്യത്തൊഴിലാളി കേന്ദ്രത്തിലാണ് ആരംഭിക്കുന്നത്. പൊറ്റയില്‍ക്കട, വ്ളാത്താങ്കര, പഴയകട, നെല്ലിമൂട്, പെരുമ്പഴുതൂര്‍ എന്നിവിടങ്ങളില്‍ പ്രസംഗിക്കും. സമാപന സമ്മേളനം നെയ്യാറ്റിന്‍കരയില്‍ നടക്കും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വാഹന പ്രചാരണ ജാഥ പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കുളത്തൂര്‍, കാരോട്, ചെങ്കല്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും. കുളത്തൂര്‍ പഞ്ചായത്തിലെ ആറ്റുപുറത്ത് ഉച്ചയ്ക്ക് 3 മണിക്ക് പര്യടനം ഉദ്ഘാടനം ചെയ്യും. ഉച്ചക്കട, ചാരോട്ട് കോണം, പ്ളാമൂട്ടുക്കട, പൂഴിക്കുന്ന്, വ്ളാത്താങ്കര, മര്യാപുരം, തോട്ടിന്‍കര, പൊറ്റയില്‍ക്കട, അയിര, ചെങ്കവിള വഴി എത്തുന്ന റോഡ് ഷോ രാത്രി 7.30 ന് പഴയ ഉച്ചക്കടയില്‍ സമാപിക്കും. എല്‍ഡിഎഫിന്റെ നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടു മേഖലാ പൊതുയോഗങ്ങളില്‍ പഴയകടയിലെ റാലിയും യോഗവും നാളത്തേയ്ക്ക് മാറ്റിവച്ചു. ചെങ്കല്‍ മേഖലയിലെ ചെങ്കലില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വി.എസ് അച്യുതാനന്ദന്‍ നാളെ വൈകുന്നേരം മൂന്നിന് പെരുമ്പഴുതൂരില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. അതിയന്നൂര്‍, അമരവിള, പ്ളാമൂട്ടുക്കട, പഴയ ഉച്ചക്കട, പൊഴിയൂര്‍, പഴയകട എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക