Image

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി

Published on 28 May, 2012
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. നഴ്‌സുമാരുടെ സേവന വേതന വ്യവസ്‌ഥകള്‍ സംബന്ധിച്ചു പഠിച്ച്‌ വ്യവസായബന്ധ സമിതി (ഐആര്‍സി) സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ആശുപത്രി ഉടമകളുടെ 10 പ്രതിനിധികളും തൊഴിലാളി യൂണിയനുകളുടെ 10 പ്രതിനിധികളും ഉള്‍ക്കൊള്ളുന്നതാണു സമിതി. ചെയര്‍മാന്‍ തൊഴില്‍ വകുപ്പു കമ്മിഷണറാണ്‌. രണ്ടുവര്‍ഷമാണു സമിതി കാലാവധി.

ഡോ. സി.കെ.എം. റഷീദ്‌ (പ്രസി. പ്രൈവറ്റ്‌ ഹോസ്‌പിറ്റല്‍ അസോ.), ഹുസൈന്‍കോയ തങ്ങള്‍ (ജന. സെക്ര. പ്രൈവറ്റ്‌ ഹോസ്‌പിറ്റല്‍സ്‌ അസോ.), ഫാ. പോള്‍, ഷൈജു തോപ്പില്‍ (ഇരുവരും കാത്തലിക്‌ ഹോസ്‌പിറ്റല്‍ അസോ.), ഡോ. എം.എല്‍. സിറിയക്‌ (ചെയര്‍മാന്‍, കോണ്‍. ഓഫ്‌ പ്രൈവറ്റ്‌ ഹെല്‍ത്ത്‌ അസോ.), ഡോ. ആര്‍.വി. അശോകന്‍ (ഐഎംഎ), അയിര ശശി (പ്രൈവറ്റ്‌ നഴ്‌സിങ്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ അസോ.), ഡോ. കെ.ജി. അലക്‌സാണ്ടര്‍, എം.വി. ജയരാജന്‍ (പരിയാരം മെഡിക്കല്‍ കോളജ്‌ ഭരണസമിതി ചെയര്‍മാന്‍), ഫസല്‍ ഗഫൂര്‍ (എംഇഎസ്‌ പ്രസിഡന്റ്‌) എന്നിവര്‍ ആശുപത്രി മാനേജ്‌മെന്റ്‌ പ്രതിനിധികളും, ഹെബി ഈഡന്‍ എംഎല്‍എ (ഇന്ത്യന്‍ റജിസ്‌റ്റേഡ്‌ നഴ്‌സസ്‌ അസോ. രക്ഷാധികാരി), ആര്‍. ചന്ദ്രശേഖരന്‍ (ഐഎന്‍ടിയുസി സംസ്‌ഥാന പ്രസിഡന്റ്‌), ജി. ജയപ്രകാശ്‌ (ഐഎന്‍ടിയുസി), ജെ. ഉദയഭാനു (എഐടിയുസി), എ. മാധവന്‍ (സിഐടിയു), വേണാട്‌ വാസുദേവന്‍ (ബിഎംഎസ്‌), യു. പോക്കര്‍ (എസ്‌ടിയു), യാസിന്‍ ഷാ (യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍), ജേക്കബ്‌ ഉമ്മന്‍ (എച്ച്‌എംഎസ്‌), കെ. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക