Image

അമേരിക്കയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരി: ട്രംപിനെ കടന്നാക്രമിച്ച്‌ പെന്റഗണ്‍ മുന്‍ തലവന്‍

Published on 04 June, 2020
അമേരിക്കയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരി: ട്രംപിനെ കടന്നാക്രമിച്ച്‌ പെന്റഗണ്‍ മുന്‍ തലവന്‍

വാഷിങ്ടണ്‍:  പ്രസിഡന്റ്  ട്രംപിനെ കടന്നാക്രമിച്ച്‌ പെന്റഗണ്‍ മുന്‍ തലവന്‍ ജിം മാറ്റിസ്. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരിയാണ് ട്രംപെന്നും പക്വതയുള്ള ഒരു ഭരണാധികാരിയാവുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റിന്റെ പ്രതികരണം.


' എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ അമേരിക്കന്‍ ജനതയെ ഒന്നിച്ച്‌ നിര്‍ത്തുന്നതിന് വേണ്ടി ഒന്നും തന്നെ ചെയ്യാത്ത ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് ആണ് ട്രംപ്. രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുണ്ടെന്ന് ഒന്നു അഭിനയിക്കുക പോലും ട്രംപ് ചെയ്യുന്നില്ല,' അദ്ദേഹം ചൂണ്ടിക്കാട്ടി.


അതിന് പകരം അദ്ദേഹം ഞങ്ങളെ വിഭജിക്കുകയാണ്. ഒട്ടും പക്വതയില്ലാത്ത ഒരു നേതൃത്വത്തിന്റെ പരിണതഫലം മൂന്ന് വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അമേരിക്കയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികസങ്ങളോടുള്ള ട്രംപിന്റെ സമീപനം വേദനയും ദേഷ്യവും ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

' 50 വര്‍ഷം മുമ്ബ് ഞാന്‍ മിലിട്ടറിയില്‍ ചേരുന്ന സമയത്ത് ഒരു പ്രതിജ്ഞ എടുത്തിരുന്നു. ആ പ്രതിജ്ഞ എടുത്ത ഒരു പട്ടാളക്കാരന്‍ ഏതൊരു സാചര്യത്തിലും സഹപൗരന്റെ അവകാശം ലംഘിക്കുന്ന പ്രവൃത്തി ചെയ്യുമെന്ന് കരുതുന്നില്ല,' മാറ്റിസ് കൂട്ടിച്ചേര്‍ത്തു.


ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ സൈന്യത്തെയും മിലിട്ടറി പൊലിസിനേയും ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. ആയിരത്തിലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറിയായിരുന്ന ജിം മാറ്റിസ് 2018ല്‍ രാജിവെച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക