Image

കശ്മീരിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല; പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറിയ പ്രദേശങ്ങള്‍ വിട്ട് തരണമെന്ന് ഇന്ത്യ

Published on 04 June, 2020
കശ്മീരിന്റെ കാര്യത്തില്‍  വിട്ടുവീഴ്ചക്കില്ല; പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറിയ പ്രദേശങ്ങള്‍  വിട്ട് തരണമെന്ന് ഇന്ത്യ

പാക്കിസ്ഥാന്‍ : അനധികൃതമായ പാക്കിസ്ഥാന്‍ കയ്യേറിയിട്ടുള്ള പ്രദേശങ്ങള്‍ വിട്ട് തരണമെന്ന് താക്കീത് നല്‍കി ഇന്ത്യ. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലെ അനധികൃത കയ്യേറ്റങ്ങള്‍ എത്രയും പെട്ടന്ന് ഒഴിഞ്ഞുതരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.


പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഭീകരരാണ് ചിലാസിലെ പുരാതന ബുദ്ധശിലാ കൊത്തുപണികളെല്ലാം നശിപ്പിട്ടത്. ചരിത്ര പരമായി വളരെയേറെ പ്രാധാന്യമുള്ളവയാണ് ഇവ. അനധികൃതമായി പാക്കിസ്ഥാന്‍ കയ്യേറിയതാണ് ഇത്. പാക്കിസ്ഥാന്റെ ഒത്താശയിലാണ് ഭീകരര്‍ ഈ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതെന്നും ഇന്ത്യ വിമര്‍ശിച്ചു.


ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ ബുദ്ധശിലാ കൊത്തുപണികള്‍. അതീവ ഗുരുതരമാണ് ഈ സംഭവമെന്നും വിദേശകാര്യ മന്ത്രാലയം അപലപിച്ചു. പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്നും ഇന്ത്യ നിലപാട് കടുപ്പിച്ചു.


അതേസമയം പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്ബുകളെ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഇന്ത്യയെ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടിയിലാണ് ഇന്ത്യ പാക്കിസ്ഥാന് താക്കീത് നല്‍കിയിരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക