Image

ലോകത്ത് കോവിഡ് രൂക്ഷ രാജ്യങ്ങളില്‍ ഇന്ത്യ ഏഴാമത്

Published on 01 June, 2020
ലോകത്ത് കോവിഡ് രൂക്ഷ രാജ്യങ്ങളില്‍ ഇന്ത്യ ഏഴാമത്

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് രൂക്ഷ രാജ്യങ്ങളില്‍ ഇന്ത്യ ഏഴാമത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ പട്ടികയില്‍ ഒമ്ബതാമതായിരുന്നു രാജ്യം. അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,89,765 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌.


 മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് കോവിഡ് 19 ഏറ്റവും രൂക്ഷമായിട്ടുള്ളത്. തമിഴ്നാട്ടില്‍ ഇന്നലെ മാത്രം 1,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷത്തി 59,000 കടന്നു. ഇന്നലെമാത്രം ഒരുലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 


മൂന്ന് ലക്ഷത്തി എഴുപത്തിമൂവായിരത്തിലേറെ പേര്‍ ഇതുവരെ മരിച്ചു.അമേരിക്കയില്‍ ആകെ മരണം ഒരുലക്ഷത്തി ആറായിരം കടന്നു. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷവും കവിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക