Image

ജോബ്‌ മൈക്കിളിന്‌ ജര്‍മനിയില്‍ സ്വീകരണം നല്‍കി

ജോസ്‌ കുമ്പിളുവേലില്‍ Published on 28 May, 2012
ജോബ്‌ മൈക്കിളിന്‌ ജര്‍മനിയില്‍ സ്വീകരണം നല്‍കി
കൊളോണ്‍: ജര്‍മ്മന്‍ സന്ദര്‍ശനത്തിനെത്തിയ കേരള യൂത്ത്‌ ഫ്രണ്‌ട്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജോബ്‌ മൈക്കിളിന്‌ കൊളോണ്‍ ബന്‍സ്‌ബര്‍ഗിലെ കര്‍ദ്ദിനാള്‍ ഷൂള്‍ട്ടെ ഹൗസില്‍ ഫ്രണ്‌ട്‌സ്‌ ഓഫ്‌ ചങ്ങനാശേരി ജര്‍മ്മന്‍ കൗസിലും ഇന്റര്‍നാഷനല്‍ കൗണ്‍സിലും സംയുക്തമായി സ്വീകരണം നല്‍കി.

വിമന്‍സ്‌ ഫോറം സെക്രട്ടറി ലിസിയാമ്മ താഴിശേരി ജോബ്‌ മൈക്കിളിന്‌ ബൊക്കെ നല്‍കി സ്വീകരിച്ചു. ചങ്ങനാശേരിയുടെ വികസന പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളും യോഗം വിലയിരുത്തി. അപാകതകള്‍ പരിഹരിച്ച്‌ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്‌ ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നതിന്‌ ജോബ്‌ മൈക്കിളിനെ യോഗം ചുമതലപ്പെടുത്തി.

എഫ്‌.ഒ.സി. ജര്‍മ്മന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ കരിമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോബ്‌ മൈക്കിളിന്‌ ആശംസകള്‍ നേര്‍ന്ന്‌ ജോബ്‌ കൊല്ലമന, ഗ്രിഗറി മേടയില്‍, ജോസഫ്‌ കൈനിക്കര, ഹര്‍ഷല്‍ താഴിശേരി, ജെയിംസ്‌ പാത്തിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രസിഡന്റ്‌ ജോസഫ്‌ കളപ്പുരക്കല്‍ സ്വാഗതവും സെക്രട്ടറി ജോസുകുട്ടി കളത്തില്‍പറമ്പില്‍ കൃതജ്ഞതയും പറഞ്ഞു.
ജോബ്‌ മൈക്കിളിന്‌ ജര്‍മനിയില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക