Image

മ്യാന്‍മറിന്‌ 500 മില്യന്‍ ഡോളര്‍ ഇന്ത്യന്‍ സഹായം

Published on 28 May, 2012
മ്യാന്‍മറിന്‌ 500 മില്യന്‍ ഡോളര്‍ ഇന്ത്യന്‍ സഹായം
യാങ്കൂണ്‍: മ്യാന്‍മറിന്‌ 500 മില്യന്‍ ഡോളര്‍ വരെ വായ്‌പാപരിധി നിശ്ചയിച്ചു. എക്‌സ്‌പോര്‍ട്ട്‌-ഇംപോര്‍ട്ട്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും മ്യാന്‍മര്‍ ഫോറിന്‍ ട്രേഡ്‌ ബാങ്കുമാണ്‌ ഇത്‌ സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്‌. മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മ്യാന്‍മര്‍ പ്രസിഡന്റ്‌ തെയ്‌ന്‍ സെയ്‌നും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ 12 കാര്യങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട്‌ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു.

മ്യാന്‍മറുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ പുതിയ യാത്രയ്‌ക്കാണ്‌ തുടക്കമിടുന്നതെന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുമായുള്ള സാമ്പത്തിക- വികസന പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിന്‌ മ്യാന്‍മര്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ തെയ്‌ന്‍ സെയ്‌നും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക