Image

പെട്രോള്‍ വിലവര്‍ധന: കേന്ദ്രസര്‍ക്കാരിന്‌ മുംബൈ ഹൈക്കോടതി നോട്ടീസ്‌ അയച്ചു

Published on 28 May, 2012
പെട്രോള്‍ വിലവര്‍ധന: കേന്ദ്രസര്‍ക്കാരിന്‌ മുംബൈ ഹൈക്കോടതി നോട്ടീസ്‌ അയച്ചു
മുംബൈ: പെട്രോളിന്‌ ഏഴര രൂപയോളം വര്‍ധിപ്പിച്ച പെട്രോളിയം കമ്പനികളുടെ നടപടിയ്‌ക്കെതിരേ കന്ദ്രസര്‍ക്കാരിന്‌ മുംബൈ ഹൈക്കോടതി നോട്ടീസ്‌ അയച്ചു. പെട്രോളിന്‌ പൊടുന്നനെ വിലവര്‍ധിപ്പിച്ചതിനെതിരെ രാജേന്ദ്ര ഫാന്‍സെ എന്നയാളാണ്‌ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്‌. കേന്ദ്രസര്‍ക്കാരിന്റെ മറുപടി ലഭിച്ചശേഷം ഹര്‍ജി ഈ മാസം 30ന്‌ പരിഗണിക്കും.

ഹര്‍ജിയില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്‌ പെട്രോളിയം മന്ത്രാലയത്തിനും ധനകാര്യ സെക്രട്ടറിക്കും, പെട്രോളിയം കമ്പനികള്‍ക്കമാണ്‌ ഹൈക്കോടതി നോട്ടീസ്‌ അയച്ചത്‌.

ഇതിനിടെ ഡല്‍ഹിയില്‍ പെട്രോളിന്റെ അധികനികുതി വേണ്‌ടെന്നുവെയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പെട്രോള്‍ വിലയില്‍ 1.36 രൂപയുടെ കുറവുണ്‌ടാകും. നേരത്തെ കേരള സര്‍ക്കാരും തീരുമാനിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക